'ജിഹാദി ഹുസൈൻ, എന്റെ രാജ്യത്ത് നിന്ന് ഇറങ്ങിപ്പോകൂ'; ആരിഫ് ഹുസൈനെതിരെ ഇസ്രായേലി എക്‌സ് ഹാൻഡിലുകൾ

ആരിഫ് ഇസ്രായേൽ അനുകൂലിയാണെന്നും എക്‌സ് മുസ്‌ലിമാണെന്നും വിശദീകരിച്ച് രം​ഗത്തെത്തിയ സംഘ്പരിവാർ അനുകൂലിക്കും കടുത്ത അധിക്ഷേപമാണ് നേരിടേണ്ടിവന്നത്

Update: 2026-06-22 11:22 GMT

കോഴിക്കോട്: ഇസ്രായേൽ സന്ദർശനത്തിനെത്തിയ എക്‌സ് മുസ്‌ലിം ആരിഫ് ഹുസൈനെതിരെ ഇസ്രായേലി എക്‌സ് ഹാൻഡിലുകൾ. ഇസ്രായേലിനെ പുകഴ്ത്തിയുള്ള ആരിഫിന്റെ എക്‌സ് പോസ്റ്റിൽ ജിഹാദിയെന്ന് വിളിച്ചാണ് ഇസ്രായേലികൾ രംഗത്തെത്തിയത്.

'ജിഹാദി ഹുസൈൻ, നശിച്ചവനേ...എന്റെ രാജ്യത്ത് നിന്ന് ഇറങ്ങിപ്പോകൂ...' എന്നാണ് അമെലിയ എന്ന എക്‌സ് ഹാൻഡിലിൽ നിന്നുള്ള പ്രതികരണം.

ഇതിന് മറുപടിയായി ആരിഫ് ഇസ്രായേൽ അനുകൂലിയാണെന്നും എക്‌സ് മുസ്‌ലിമാണെന്നും വിശദീകരിച്ച് ഒരു സംഘ്പരിവാർ അനുകൂലി രംഗത്തെത്തിയെങ്കിലും അമെലിയ ചീത്തവിളി തുടരുകയായിരുന്നു.

'ഞാൻ പറഞ്ഞത് തെറ്റാണെന്നോ? പോയി പണി നോക്കെടാ. ഒരു മുസ്‌ലിം എപ്പോഴും ഒരു മുസ്‌ലിം തന്നെയാണ്. നീ ഒരു തവിട്ടുനിറമുള്ള കാഷ്ഠമാണ്്. നിന്റെ ചുണ്ടുകൾ കണ്ടാൽ യഥാർത്ഥ പശുകാഷ്ഠം തേച്ചുപിടിപ്പിച്ചതുപോലെയുണ്ട്്, എടാ തീവ്രവാദീ...''- ഇതായിരുന്നു അമെലിയയുടെ പ്രതികരണം.

Advertising
Advertising

തന്നെ തീവ്രവാദിയെന്ന് വിളിച്ചതിനെ അംഗീകരിക്കുന്ന നിലപാടാണ് ആരിഫ് ഹുസൈൻ സ്വീകരിച്ചത്. തെളിയിക്കപ്പെടുന്നത് വരെ ഏതൊരു മുസ്‌ലിമും ജിഹാദിയാകാൻ സാധ്യതയുള്ള വ്യക്തിയാണ്. ആ അർഥത്തിൽ തന്നെ തീവ്രവാദിയെന്ന് വിളിച്ചത് പൂർണമായും ശരിയാണ് എന്നുമായിരുന്നു അമെലിയയുടെ കമന്റ് മെൻഷൻ ചെയ്തുകൊണ്ട് ആരിഫിന്റെ പ്രതികരണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News