'ആദ്യം മൂത്തമകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി, മരണം ഉറപ്പാക്കിയിട്ട് ഇളയ മകനെയും': കൊഴിഞ്ഞാമ്പാറയില്‍ കുട്ടികളെ കൊലപ്പെടുത്തിയതില്‍ നിര്‍ണായക മൊഴി

മോഡലിംഗിന് പോകുന്നതിനു കുട്ടികൾ തടസമെന്ന് കണ്ടതോടെയാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.

Update: 2026-10-01 04:20 GMT

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ നിർണായക മൊഴി. ആദ്യം മൂത്ത മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയെന്ന് അമ്മ നിവേദ്യ മൊഴി നല്‍കി. അഞ്ച് വയസുകാരിയുടെ മരണം ഉറപ്പാക്കിയ ശേഷമാണ് ഇളയ കുട്ടിയെ കൊലപ്പെടുത്തിയതെന്നും മൊഴിയിലുണ്ട്. അമ്മയെ കൂടുതൽ ചോദ്യം ചെയ്യുകയാണ് പൊലീസ്.  

കുട്ടികളുടെ മരണം കൊലപാതകമാണെന്ന് ഇന്നെലെയാണ് വ്യക്തമായത്.  കുട്ടികളുടെ മാതാവ്  നിവേദ്യയാണ് കൃത്യത്തിന് പിന്നില്‍. മോഡലിംഗിന് പോകുന്നതിനു കുട്ടികൾ തടസമെന്ന് കണ്ടതോടെയാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. 

Advertising
Advertising

മരിച്ച നിലയിൽ കുട്ടികളെ കണ്ടെത്തുന്ന സമയത്ത് അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചെറിയ ടാങ്ക് ആയതിനാൽ അഞ്ചുവയസ്സുകാരി മുങ്ങി മരിക്കാനുള്ള സാധ്യതയും കുറവായിരുന്നു. നിവേദ്യയും ഭർത്താവും തമ്മിൽ നിരന്തരം വഴക്കും ഉണ്ടാകാറുണ്ട്. ഇത്തരം സംശയങ്ങളാണ് അമ്മയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കൊഴിഞ്ഞാമ്പാറ മേനോൻപാറയിലെ വീട്ടിലെ കുളിമുറിക്കുള്ളിൽ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.  വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിൻ്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റിഫർ (3) എന്നിവരാണ് കൊല്ലപ്പെട്ടത്.  രണ്ടുമാസം മുമ്പാണ് വിറകുവെട്ടു തൊഴിലാളിയായ ജോൺകുമാറും കുടുംബവും കൊഴിഞ്ഞാമ്പാറയിലെ ഒരു വാടകവീട്ടിൽ താമസത്തിനെത്തിയത്. ചൊവ്വാഴ്ച രാവിലെ ജോലിക്കായി ജോൺകുമാർ പോയ സമയത്ത് വീട്ടിൽ നിവേദ്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. 

Watch Video Report

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News