'അനന്തു കൃഷ്ണനുമായി ബന്ധമില്ല; ഗീതാകുമാരിയുടെ ആരോപണം വസ്തുതാവിരുദ്ധം': ജെ. പ്രമീള ദേവി

അനന്തു കൃഷ്ണൻ പലതവണയായി തന്റെ കയ്യിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഗീതാകുമാരിയുടെ പരാതി

Update: 2025-02-05 12:09 GMT

ഇടുക്കി: ഓഫർ തട്ടിപ്പു കേസിലെ പ്രതി അനന്തുവിനെതിരെയുള്ള പരാതിയിൽ ഗീതകുമാരിയെ തള്ളി ജെ.പ്രമീള ദേവി. പ്രതി അനന്തു കൃഷ്ണനുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും തന്റെ പിഎ എന്ന നിലയിൽ അനന്തു പണം വാങ്ങിയെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നും പ്രമീളാ ദേവി മീഡിയവണ്ണിനോട് പറഞ്ഞു.

എസ്‌റ്റേറ്റും ഹോസ്പിറ്റലും വാങ്ങാനെന്ന പേരിൽ പലതവണയായി 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഗീതാകുമാരിയുടെ പരാതി. ജെ. പ്രമീള ദേവിയുടെ പിഎ എന്ന നിലയിലാണ് അനന്തു പണം വാങ്ങിയതെന്നും അനന്തുവിനെ വിശ്വസിക്കാമെന്ന് പ്രമീള ദേവി പറഞ്ഞതായും ഗീതകുമാരി മീഡിയ വണ്ണിനോട് പറഞ്ഞിരുന്നു.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News