കറന്റ് ബിൽ അടച്ചില്ല; എറണാകുളം സിവിൽ സ്റ്റേഷനിലെ 18 ഓഫീസുകൾക്ക് കെ.എസ്.ഇ.ബി നോട്ടീസ്

91.86 ലക്ഷം രൂപയാണ് സിവിൽ സ്റ്റേഷനിലെ ഓഫീസുകൾ അടയ്ക്കാനുള്ളത്

Update: 2023-09-04 06:59 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: വൈദ്യുത ബില്ലിൽ കുടിശിക വരുത്തിയ  എറണാകുളം സിവിൽ സ്റ്റേഷനിലെ 18 ഓഫീസുകൾക്ക് കെ.എസ്.ഇ.ബി നോട്ടീസ് നൽകി. 91.86 ലക്ഷം രൂപയാണ് സിവിൽ സ്റ്റേഷനിലെ ഓഫീസുകൾ അടയ്ക്കാനുള്ളത്. ഈ മാസം 18 ന് മുമ്പായി പണം അടച്ചില്ലെങ്കിൽ വൈദ്യുത കണക്ഷന്‍ വിഛേദിക്കുമെന്ന് കെ.എസ് ഇ .ബി അറിയിച്ചു.കലക്ടറേറ്റ് ഓഫീസാണ് ഏറ്റവും കൂടുതൽ പണം അടക്കാനുള്ളത്. 46.16 ലക്ഷം രൂപയാണ് കലക്ടറേറ്റ്  ഓഫീസ് കെ.എസ്.ഇ.ബിക്ക് അടക്കാനുള്ളത്.

സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസും സിവിൽസ്റ്റേഷൻ കാന്റീനും പണം അടച്ചിട്ടില്ല. പഴയ ബില്ലുകൾ അടക്കാതെ പുതിയ ബില്ലുകൾ അടക്കുന്ന രീതിയാണ് ചില ഓഫീസുകൾ സ്വീകരിച്ചുവരുന്നത്. ഈ ഓഫീസുകൾക്കും വരും ദിവസങ്ങളിൽ നോട്ടീസ് നല്‍കും.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News