കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവം: മനോഹരനെ അടിച്ചത് എസ്.ഐ മാത്രമെന്ന് സിറ്റി പൊലീസ് കമ്മീഷണർ

'എസ്‌.ഐ അടിച്ചത് തെളിഞ്ഞത് കൊണ്ടാണ് സസ്‌പെൻഡ് ചെയ്തത്'

Update: 2023-03-29 06:37 GMT
Editor : Lissy P | By : Web Desk

കൊച്ചി: ഹിൽപ്പാലസ് പൊലീസിന്റെ കസ്റ്റഡിയിൽ മരിച്ച മനോഹരനെ അടിച്ചത് എസ് ഐ ജിമ്മി മാത്രമാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ. സേതുരാമൻ. എസ്‌ഐ അടിച്ചത് തെളിഞ്ഞത് കൊണ്ടാണ് സസ്‌പെൻഡ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന പൊലീസുകാർ മർദിച്ചതായി തെളിവില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

'കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. അതിൽ വിട്ടുവീഴ്ചയുണ്ടാകില്ല. മറ്റ് പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് മനോഹരന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നില്ല.ഇത്തരത്തിൽ പരാതി ലഭിക്കുകയാണെങ്കിൽ അതിന്റെ നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നും' പൊലീസ് കമ്മീഷണർ പറഞ്ഞു.

Advertising
Advertising

രാത്രി വാഹനപരിശോധനക്കിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത മനോഹരൻ(52) സ്‌റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ശനിയാഴ്ച രാത്രി 8.45 ഓടെയാണ് ഇരുമ്പനം കർഷക കോളനി ഭാഗത്ത് വെച്ച് മനോഹരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കൈകാണിച്ചപ്പോൾ മനോഹരൻ കുറച്ച് മുന്നോട്ട് നിർത്തിയാണ് ബൈക്ക് നിർത്തിയത്. ഇതിൽ പ്രകോപിതനായാണ് എസ്.ഐ മനോഹരനെ മർദിച്ചതെന്നാണ് പരാതി. തുടർന്ന് നാട്ടുകാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News