സ്വർണക്കടത്ത് കേസിലെ പ്രതികളെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റണമെന്ന് കസ്റ്റംസ്

സംസ്ഥാനത്തിന് പുറത്ത് മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം

Update: 2021-07-12 03:56 GMT

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളെ ജയിൽ മാറ്റണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കേന്ദ്രത്തിന് കത്തയച്ചു. സംസ്ഥാനത്തിന് പുറത്ത് മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം. പ്രതികളുടെ ജീവന് ഭീഷണിയുണ്ടെന്ന് കസ്റ്റംസ് കേന്ദ്രത്തെ അറിയിച്ചു.

ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റിയാൽ മതിയാകുമെന്ന് കസ്റ്റംസ് കത്തില്‍ ആവശ്യപ്പെടുന്നു. സംസ്ഥാന സർക്കാരിന്‍റെ ജുഡീഷ്യൽ കമ്മീഷന് തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിൽ പ്രതിയെ ഭീഷണിപ്പെടുത്തി കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് എതിരാക്കാൻ ശ്രമിക്കുന്നതായും വിശദീകരണം.


Full View


Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News