സി.വി ആനന്ദബോസിൻ്റെ ആരോപണത്തിന് പിന്നിൽ കുബുദ്ധി; എൻഎസ്എസ്

മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് അനുവദിച്ചില്ലെന്നായിരുന്നു ആനന്ദബോസിൻ്റെ ആരോപണം

Update: 2026-01-05 12:38 GMT

കോട്ടയം: പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദബോസിൻ്റെ ആരോപണത്തിൽ മറുപടിയുമായി എൻഎസ്എസ്. വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവം ഇപ്പോൾ വിവാദമാക്കിയതിനു പിന്നിൽ അല്പം കുബുദ്ധിയുണ്ടെന്ന് എൻഎസ്എസ് പറഞ്ഞു.

മന്നം സമാധിയിൽ സമർപ്പിക്കുന്നത് എന്താണെന്നുപോലും മാന്യദ്ദേഹത്തിന് അറിയില്ലെങ്കിൽ അത് ആരുടെ കുറ്റമാണെന്നും വിമർശനം. കാറിൽ കയറി ടാറ്റാ പറഞ്ഞു പോയിട്ട് ഇപ്പോൾ വേറൊരു വേദിയിൽ പരാതി പറയുന്നതിൽ ദുഷ്ട്ടലാക്കുണ്ട്. അനുമതി ചോദിച്ചിട്ടും അനുവദിച്ചില്ലെങ്കിൽ പരാതിയിൽ എന്തെങ്കിലും കഴമ്പുണ്ടെന്നു തോന്നാം. സന്ദർശന സമയത്ത് മികച്ച സ്വീകരണം നൽകി. ആനന്ദബോസിൻ്റെ സന്ദർശനത്തിൻ്റെ ഫോട്ടോയും എൻഎസ്എസ് പുറത്ത് വിട്ടു.

Advertising
Advertising

മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് അനുവദിച്ചില്ലെന്നായിരുന്നു ആനന്ദബോസിൻ്റെ ആരോപണം. മന്നം സ്മാരകത്തിൽ എല്ലാ നായന്മാർക്കും അവകാശമുണ്ടെന്നും ആനന്ദബോസ് പറഞ്ഞു. ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയിൽ എത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നത് നായർ സമുദായാഗംങ്ങളുടെ അവകാശമല്ലേയെന്നും കരയോഗമാണ് തന്നെ പല സ്ഥാനത്തും കൊണ്ടെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന മന്നം അനുസ്മരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു ആനന്ദബോസ്.

ഗ്രാമപ്രദേശത്ത് പഠിച്ചുവളർന്നയാളാണ്. മലയാളം മീഡിയത്തിൽ പഠിച്ചയാളാണ്. ദൈവാനുഗ്രഹം കൊണ്ട് ഐഎഎസ് കിട്ടി. പശ്ചിമബംഗാളിന്റെ ഗവർണറാക്കാൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി ഒരു ദിവസം വിളിച്ചു പറഞ്ഞു.

മനസ്സിൽവെച്ചുകൊണ്ടാണ് ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് മന്നത്താചാര്യന്റെ മുൻപിൽ പുഷ്പാർച്ചന നടത്തണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറിയെ അറിയിച്ചത്. ജനറൽ സെക്രട്ടറി സ്വീകരണം നൽകി. പുഷ്പാർച്ചന നടത്തുന്ന കാര്യം മാത്രം പറഞ്ഞില്ലെന്നും വിമർശനം.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News