സൈബർ തട്ടിപ്പ്: മൂവാറ്റുപുഴയിൽ കോൺഗ്രസ് നേതാവിന്റെ ഭാര്യ ഉൾപ്പെടെ എട്ടു പേർ കസ്റ്റഡിയിൽ

സംസ്ഥാന വ്യാപകമായി നടക്കുന്ന സൈബർ ഹണ്ടിൻറെ ഭാഗമായാണ് പൊലീസ് നടപടി

Update: 2025-10-30 06:33 GMT

Photo: Special arrangment

എറണാകുളം: എറണാകുളം മൂവാറ്റുപുഴയിൽ ഓൺലൈൻ തട്ടിപ്പുകൾക്ക് കൂട്ടുനിന്നവരുടെ വീടുകളിൽ പൊലീസ് റെയ്ഡ്. റെഡിൽ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ ഭാര്യയടക്കം എട്ടുപേർ പിടിയിലായി. സംസ്ഥാന വ്യാപകമായി നടക്കുന്ന സൈബർ ഹണ്ടിൻറെ ഭാഗമായാണ് പൊലീസ് നടപടി.

കിഴക്കേപ്പള്ളി സ്വദേശിയായ കോൺ​ഗ്രസ് നേതാവിന്റെ ഭാര്യയടക്കം എട്ട് പേരെ സമാനമായ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് സിഐമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സം​ഘമാണ് മൂവാറ്റുപുഴയിൽ പരിശോധന നടത്തുന്നത്. സൈബർ തട്ടിപ്പ് നടത്തുന്നവർക്ക് വേണ്ടി അക്കൗണ്ടുകൾ നിർമിച്ചുകൊടുക്കുക, പണം പിൻവലിച്ച് എത്തിച്ചുനൽ​കുക എന്നിങ്ങനെ തട്ടിപ്പുകാർക്ക് സഹായം ചെയ്തുകൊടുക്കുന്നവരെയും പ്രദേശത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിലൂടെ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനിലേക്ക് എത്താമെന്നാണ് പൊലീസിന്റെ നി​ഗമനം. വീടുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ തുടരുകയാണ്. 

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News