പറവൂരിലും കുന്നത്തുനാട്ടിലും ചുഴലിക്കാറ്റ്; കോടികളുടെ നാശനഷ്ടം

വന്‍മരങ്ങള്‍ കടപുഴകി വീഴുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തു.

Update: 2021-07-13 02:50 GMT

എറണാകുളം ജില്ലയിലെ പറവൂരിലും കുന്നത്തുനാട്ടിലും ചുഴലിക്കാറ്റ്. ഇന്നു പുലര്‍ച്ചെയുണ്ടായ ചുഴലിക്കാറ്റില്‍ കോടികളുടെ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ വലമ്പൂർ, തട്ടാംമുകൾ, മഴുവന്നൂർ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റു വീശിയത്. പ്രദേശത്തെ നിരവധി വീടുകൾ തകർന്നു. വന്‍മരങ്ങള്‍ കടപുഴകി വീണു. 300ലധികം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതായാണ് പ്രാഥമിക നിഗമനം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പറവൂരിലും വന്‍ നാശനഷ്ടങ്ങളാണുണ്ടായത്. തത്തപ്പള്ളി, കരിങ്ങാംതുരുത്ത്, നീർക്കോട് പ്രദേശത്ത് നിരവധി വീടുകൾ തകർന്നു. പുലര്‍ച്ചെ നാലുമണിയോടുകൂടിയായിരുന്നു ചുഴലിക്കാറ്റ് വീശിയത്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News