മിൽമയുടെ പാൽ ഉത്പന്നങ്ങൾക്ക് നാളെമുതൽ വിലകൂടും

തൈര്, ലസ്സി, മോര് എന്നിവയ്ക്കാണ് നാളെ മുതൽ വിലകൂടുന്നത്

Update: 2022-07-17 09:55 GMT
Editor : Shaheer | By : Web Desk

കോഴിക്കോട്: മിൽമയുടെ പാൽ ഉത്പന്നങ്ങൾക്ക് വിലകൂടും. തൈര്, ലസ്സി, മോര് എന്നിവയ്ക്കാണ് നാളെ മുതൽ വിലകൂടുന്നത്. പാൽ ഉത്പന്നങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയതാണ് വിലകൂട്ടാൻ കാരണം. പുതിയ വിലവിവര പട്ടിക നാളെ പ്രസിദ്ധീകരിക്കും.

തൈര്, മോര്, ലസ്സി എന്നിവയ്ക്ക് അഞ്ചു ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയിരുന്നു. അതിനാൽ, അഞ്ചു ശതമാനത്തിൽ കുറയാത്ത വർധന നാളെമുതലുണ്ടാകുമെന്ന് മിൽമ ചെയർമാൻ കെ.എസ് മണി മീഡിയവണിനോട് പറഞ്ഞു. അതേസമയം, ജി.എസ്.ടി ഏർപ്പെടുത്താത്തതിനാൽ പാൽവില കൂട്ടുന്ന കാര്യം തീരുമാനിച്ചിട്ടില്ല. വരുംദിവസങ്ങളിൽ ജി.എസ്.ടി വരാനിടയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Advertising
Advertising
Full View

പായ്ക്ക് ചെയ്ത് ലേബൽ ഒട്ടിച്ച ബ്രാൻഡഡ് അല്ലാത്ത ഭക്ഷ്യവസ്തുക്കളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്താൻ തീരുമാനമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാക്കറ്റിലുള്ള മോരിനും തൈരിനും ലസ്സിക്കും പുറമെ മാംസം, മീൻ, തേൻ, ശർക്കര, പപ്പടം എന്നിവയ്‌ക്കെല്ലാം അഞ്ചുശതമാനം നികുതി നാളെമുതൽ പ്രാബല്യത്തിൽ വരുന്നത്.

Summary: Prices dairy products of Milma will increase from tomorrow

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News