'വല്യ മെഡിക്കൽ കോളജ്, നല്ല ഡോക്ടർ പോലും ഇല്ല': മന്ത്രിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന്റെ മകൾ

കടുവ ആക്രമണത്തിൽ മരിച്ച കർഷകനെ ചികിത്സിച്ചതില്‍ വീഴ്ച സംഭവിച്ചുവെന്ന ആരോപണം ആവർത്തിച്ച് മരിച്ച കർഷകന്റെ കുടുംബം

Update: 2023-01-16 07:29 GMT
Editor : rishad | By : Web Desk
കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന്റെ മകള്‍ മന്ത്രിക്ക് മുന്നില്‍ പൊട്ടിക്കരയുന്നു

വയനാട്: കടുവ ആക്രമണത്തിൽ മരിച്ച കർഷകനെ ചികിത്സിച്ചതില്‍ വീഴ്ച സംഭവിച്ചുവെന്ന ആരോപണം ആവർത്തിച്ച് മരിച്ച കർഷകന്റെ കുടുംബം. മരിച്ച സാലുവിന്റെ മകൾ സോന മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞു.

വയനാട് മെഡിക്കൽ കോളജിൽ നല്ല ഡോക്ടറോ നേഴ്സോ ഉണ്ടായിരുന്നില്ല. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകാൻ ഐ.സി.യു ആംബുലൻസ് ലഭിച്ചില്ലെന്നും കർഷകന്റെ മകൾ പറഞ്ഞു. തോമസിന്റെ മരണത്തിൽ അനുശോചനം അറിയിക്കാൻ വിളിച്ച രാഹുൽഗാന്ധിയോടും കുടുംബം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ജില്ലാ ആശുപത്രിയുടെ ബോർഡ് മാറ്റി മെഡിക്കൽ കോളജ് എന്നാക്കിയതൊഴിച്ചാൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ കാലങ്ങളായി വ്യക്തമാക്കുന്നത്.

Advertising
Advertising

ഇപ്പോഴും അത്യാവശ്യഘട്ടം വന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിനെയാണ് ആശ്രയിക്കുന്നത്. തോമസിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുമ്പോ ഐസിയു സൗകര്യമുള്ള ആംബുലൻസ് പോലും നൽകിയിരുന്നില്ലെന്നും കുടുംബം പറയുന്നു. അതേസമയം വന്യമൃഗശല്യം രൂക്ഷമായ വയനാട്ടില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷിയോഗം നടക്കും. മന്ത്രി എ.കെ ശശീന്ദ്രനും, വനംവകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും പങ്കെടുക്കും.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ ഇന്ന് തോമസിന്റെ വീട് സന്ദര്‍ശിക്കും. തോമസിനെ ആക്രമിച്ച കടുവയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പടിഞ്ഞാറത്തറ കുപ്പാടിത്തറയില്‍ വെച്ചാണ് മയക്കുവെടിവെച്ച് കടുവയെ കീഴടക്കിയത്. കടുവയെ കുപ്പാടിയിലെ വന്യജീവി പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News