'ഹനീഫാക്ക ഉമ്മാനെ അടിച്ചു; മുറീൽ നോക്കാൻ പറഞ്ഞെങ്കിലും കേട്ടില്ല'; ഷെബിനയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി മകൾ

മരണത്തിൽ‌ ഹബീബിന്റെ മാതാപിതാക്കൾക്കും സഹോദരിക്കും പങ്കുണ്ടെന്നാണ് ഷെബിനയുടെ കുടുംബം ആരോപിക്കുന്നത്.

Update: 2023-12-09 08:04 GMT

കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി മകൾ. പിതാവിന്റെ ബന്ധുക്കൾ മാതാവിനെ മർദിച്ചെന്നും മുറിയിൽ കയറി വാതിലടച്ചതോടെ പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കൾ ചെയ്തില്ലെന്നും പത്ത് വയസുകാരിയായ മകൾ പറഞ്ഞു.

പിതാവിന്റെ അമ്മാവൻ ഹനീഫ ഉമ്മയെ അടിച്ചെന്നും അസഭ്യം പറഞ്ഞെന്നും മകൾ പറഞ്ഞു. ഹനീഫ ഉൾപ്പെടെയുള്ളവർ ഷെബിനയെ മർദിച്ചെന്നാണ് മകൾ പൊലീസിന് നൽകിയ മൊഴി. ഷെബിന മുറിയിൽ കയറി വാതിലടച്ച ശേഷം അസ്വാഭാവിക ശബ്ദം കേട്ടെന്നും പരിശോധിക്കാൻ പിതാവിൻ്റെ ബന്ധുക്കളോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നും മകൾ പറഞ്ഞു.

മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത ഹനീഫയെ ചോദ്യം ചെയ്തു വരികയാണ്. മരണത്തിൽ‌ ഷെബിനയുടെ ഭർത്താവ് ഹബീബിന്റെ മാതാപിതാക്കൾക്കും സഹോദരിക്കും പങ്കുണ്ടെന്നാണ് ഷെബിനയുടെ കുടുംബം ആരോപിക്കുന്നത്.

കുടുംബ പ്രശ്നത്തെ തുടർന്ന് പുതിയ വീടുവച്ച് മാറാനുള്ള ശ്രമത്തിലായിരുന്നു ഹബീബും ഷെബിനയും. ഇനിനിടയിലാണ് കഴിഞ്ഞ തിങ്കളാഴ്ച ഷെബിനയെ ഹബീബിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, സംഭവത്തിൽ കൂടുതൽ പേരെ കസ്റ്റഡിയിൽ എടുത്തേക്കും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News