'വേദിയിലുണ്ടായത് സ്നേഹത്തള്ളൽ': പുതുയുഗ യാത്രയുടെ വേദിയിൽ ഉന്തും തള്ളും ഉണ്ടായെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് ഡിസിസി പ്രസിഡന്റ്

സംസാരിക്കാൻ വിളിക്കാൻ വൈകിയതിൽ ഷാഫിക്ക് ഒരു നീരസവും ഉണ്ടായിട്ടില്ലെന്നും അഡ്വ. കെ. പ്രവീണ്‍ കുമാര്‍

Update: 2026-02-12 05:28 GMT

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയിൽ ഉന്തും തള്ളും ഉണ്ടായെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍.

കുറ്റ്യാടിയിൽ വേദിയിലുണ്ടായത് സ്നേഹത്തള്ളലാണെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. സംസാരിക്കാൻ വിളിക്കാൻ വൈകിയതിൽ ഷാഫിക്ക് ഒരു നീരസവും ഉണ്ടായിട്ടില്ല. എം.കെ രാഘവനെയും പാറക്കൽ അബ്ദുല്ലയേയും വിളിക്കാൻ ആവശ്യപ്പെട്ടത് ഷാഫി പറമ്പിൽ. കുറ്റ്യാടിയിൽ പുതുയുഗ യാത്രയെ കുറിച്ച് ഉണ്ടായവാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

സോഷ്യല്‍മീഡിയയിലെ സൈബര്‍ ആക്രമണം ഉള്‍കൊള്ളാം. മാധ്യമങ്ങള്‍ വാസ്തവ വിരുദ്ധമായ വാര്‍ത്ത കൊടുക്കരുത്. വാസ്തവ വിരുദ്ധമായ വാര്‍ത്തകളാണ് ഇന്നലെ വന്നത്. ദയവായി അതിന്റെ പിന്നാലെ പോകരുത്. ജാഥയുടെ പോസിറ്റീവ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യൂവെന്നും പ്രവീണ്‍ കുമാര്‍

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News