'വിപ്പ് നൽകിയെന്ന് ഡിസിസി പ്രസിഡന്റ് പറയുന്നത് പച്ചക്കള്ളം'; 'സിപിഎമ്മിനോടുള്ള എതിർപ്പാണ് ഈ വോട്ടെടുപ്പ് പാലത്തിനു കാരണം'

ബിജെപിയുമായുള്ള സഖ്യത്തെ ന്യായീകരിച്ച് മറ്റത്തൂരിലെ കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ടവർ

Update: 2025-12-28 11:54 GMT

തൃശൂർ: ബിജെപിയുമായുള്ള സഖ്യത്തെ ന്യായീകരിച്ച് മറ്റത്തൂരിൽ കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ടവർ. കൂറുമാറിയെന്നത് നുണപ്രചാരണമാണ്.വിപ് ലഭിച്ചിട്ടില്ലെന്നും വിപ് നൽകിയെന്ന് ഡിസിസി പ്രസിഡന്റ് പറയുന്നത് പച്ചക്കള്ളമാണെന്നും പുറത്താക്കപ്പെട്ട ഡിസിസി ജനറൽ സെക്രട്ടറി ടി.എം.ചന്ദ്രനും നടപടി നേരിട്ട അംഗങ്ങളും പറഞ്ഞു.

ഔസേപ്പിനെ യുഡിഎഫിന്റെ പ്രസിഡൻറ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നു. ഹാളിൽ എത്തിയപ്പോഴാണ് ഔസേപ്പ് എൽഡിഎഫിനൊപ്പം ചേർന്നു എന്ന് മനസ്സിലായത്. കൂടിയാലോചനകൾക്ക് ശേഷം ടെസിയെ മത്സരിപ്പിക്കാൻ അവിടെവച്ച് തീരുമാനിക്കുകയായിരുന്നു. ടെസിയെ മത്സരിപ്പിച്ചപ്പോൾ ബിജെപി പിന്തുണയ്ക്കുക മാത്രമാണ് ഉണ്ടായത്. അത് മുൻധാരണ പ്രകാരമല്ല എന്നാണ് നടപടി നേരിട്ട ഡിസിസി ജനറൽ സെക്രട്ടറി ടി.എം.ചന്ദ്രൻ പറഞ്ഞു.

Advertising
Advertising

ഡിസിസിയുടെത് അപഹാസ്യ നാടകമാണ്. നേതൃത്വത്തിന്റെ പിടുപ്പു കേട് മറച്ചുവെക്കാൻ തങ്ങളെ ബലിയാടാക്കുകയാണ്. തനിക്കെതിരെയും ഷാഫിക്കെതിരെയും നടപടിയെടുത്തത് നേതൃത്വത്തിന്റെ പിടിപ്പുകേട് മറച്ചുവയ്ക്കാനാണ്. വിപ്പു കൊടുക്കാൻ തയ്യാറാകാതിരുന്നത് നേതൃത്വത്തിന്റെ വീഴ്ചയാണ്. ഭരണം പിടിക്കാനുള്ള ഒരിടപെടലും ഡിസിസി നടത്തിയില്ല. ഡിസിസി തങ്ങൾക്കെതിരെ എടുത്ത നടപടി അപഹാസ്യ നാടകമാണെന്നും ചന്ദ്രൻ പറഞ്ഞു.

സിപിഎമ്മിനോടുള്ള എതിർപ്പാണ് ഈ വോട്ടെടുപ്പ് പാലത്തിനു കാരണം. നൂർജഹാൻ നവാസ് ബിജെപി സ്ഥാനാർഥി എന്ന പ്രചരണം തെറ്റാണ്. പാർട്ടി വിശദീകരണം ചോദിക്കുകയോ അറിയിക്കുകയോ ചെയ്യാതെയാണ് സസ്‌പെൻഡ് ചെയ്തത്. തങ്ങൾ രാജി വെയ്ക്കാതിരുന്നതിന് കാരണം മറ്റത്തൂരിലെ പൊതുനിലപാട് കണക്കിലെടുത്ത്. അവിടുത്തെ ജനവികാരം സിപിഎമ്മിന് എതിരാണ്. പ്രത്യാഘാതങ്ങൾ പഠിക്കാതെ രാജിവെക്കില്ലെന്നും മറ്റത്തൂരിൽ നടപടി നേരിട്ട കോൺഗ്രസ് നേതാക്കൾ പറഞ്ഞു. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News