അടിമാലി ഗവ. സ്‌കൂളിൽ ഇംഗ്ലീഷ് മീഡിയം അവസാനിപ്പിച്ചതിൽ അധ്യാപകർക്ക് വീഴ്ചയെന്ന് റിപ്പോർട്ട്

വിദ്യാർഥികൾ ഉണ്ടായിട്ടും ഡിവിഷൻ അവസാനിപ്പിച്ചെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ റിപ്പോർട്ട്

Update: 2025-06-03 04:46 GMT
Editor : Lissy P | By : Web Desk

ഇടുക്കി:അടിമാലി സ്കൂളിൽ ഇംഗ്ലീഷ് മീഡിയം അവസാനിപ്പിച്ച സംഭവത്തിൽ അധ്യാപകർക്ക് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്. ഡിഡിഇയുടെ റിപ്പോർട്ടിലാണ് കണ്ടെത്തൽ.റിപ്പോർട്ട് ഇന്ന് ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറും.

പ്രവേശനോത്സവത്തിനിടെയാണ് അടിമാലി ഗവ.ഹൈസ്കൂളിൽ  രക്ഷിതാക്കളുടെയും വിവിധ രാഷ്ട്രീയ സംഘടനകളുടെയും പ്രതിഷേധം നടന്നത്. മലയാളമീഡിയവും ഇംഗ്ലീഷ് മീഡിയവുമാണ് സ്കൂളിലുണ്ടായിരുന്നത്. എന്നാല്‍ വിദ്യാര്‍ഥികളില്ല എന്ന പേരില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് വിദ്യാര്‍ഥികള്‍ മാത്രമായിരുന്നു ഇംഗ്ലീഷ് മീഡിയത്തിലുണ്ടായിരുന്നു. എന്നാല്‍ ഈ തീരുമാനം സ്കൂള്‍ തുറക്കുന്ന ദിവസമാണ് രക്ഷിതാക്കളെ അറിയിച്ചതെന്നാണ് ഉയരുന്ന വിമര്‍ശനം.

Advertising
Advertising

ഒമ്പതാം ക്ലാസിൽ മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ അവസാനിപ്പിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രധാന അധ്യാപികയെ തടഞ്ഞുവച്ചു.  വേണ്ടത്ര വിദ്യാർത്ഥികൾ ഇല്ലാത്തതുകൊണ്ടാണ് ഇംഗ്ലീഷ് മീഡിയം അവസാനിപ്പിച്ചത് എന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. എന്നാൽ ഡിവിഷൻ ഇല്ലാതായതോടെ വിദ്യാർഥികൾ ടിസി വാങ്ങി മറ്റു സ്കൂളിലേക്ക് പോകേണ്ട സാഹചര്യമാണെന്ന് പ്രതിഷേധക്കാർ ആരോപച്ചു. യൂത്ത് കോൺഗ്രസ്സ് കെഎസ്‌യു പ്രവർത്തകർ പ്രധാന അധ്യാപികയെ തടഞ്ഞുവച്ചു. എതിർപ്പുമായി എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെ സംഘർഷമായി. പിന്നീട് പൊലീസ് എത്തിയാണ് സംഘർഷം നിയന്ത്രണ വിധേയമാക്കിയത്

ഒടുവിൽ ചർച്ചയിൽ സമര അവസാനിപ്പിച്ചു. ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടരുമെന്ന് സ്കൂൾ അധികൃതർ ഉറപ്പ് നൽകി.ടി.സി വാങ്ങി മടങ്ങിയ കുട്ടികളെതിരികെയെത്തിക്കുമെന്നും .12 കുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ലീഷ് മീഡിയം നിലനിർത്തുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.പ്രശ്നം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News