മോഡലുകളുടെ മരണം; ഹോട്ടലുടമ ഹാർഡ് ഡിസ്‌കിൽ തിരിമറി നടത്തിയതായി സംശയം

ഹാർഡ് ഡിസ്‌കിൽ ഡിജെ പാർട്ടി നടത്തിയ ദൃശ്യങ്ങളില്ല

Update: 2021-11-17 06:04 GMT
Advertising

കൊച്ചിയിൽ നടന്ന അപകടത്തിൽ രണ്ടു മോഡലുകളടക്കം മൂന്നുപേർ മരിച്ച സംഭവത്തിൽ പൊലിസ് പരിശോധനക്കായി പിടിച്ചെടുത്ത ഹാർഡ് ഡിസ്‌കിൽ ഹോട്ടലുടമ തിരിമറി നടത്തിയതായി സംശയം. ഹാർഡ് ഡിസ്‌കിൽ ഡിജെ പാർട്ടി നടത്തിയ ദൃശ്യങ്ങളില്ല. ഈ സാഹചര്യത്തിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാട്ടിൽ പൊലീസ് സ്റ്റേഷനിൽ വീണ്ടും ഹാജരായി. ഡിവിആർ സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യും. നാലു ജീവനക്കാരും ഉടൻ പൊലിസിന് മുമ്പിൽ ഹാജരാകും.

മുൻ മിസ് കേരള അടക്കമുള്ള മോഡലുകളുടെ അപകട മരണത്തിൽ ദുരൂഹതകളില്ലെന്നും കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും പൊലിസ് പറഞ്ഞിരുന്നു. അപകടം സംബന്ധിച്ച നിർണായകമായ ചോദ്യം ചെയ്യലും സിസിടിവി ദൃശ്യങ്ങളുടെ പരിശോധനകൾക്കും ശേഷമാണ് സംഭവത്തിൽ ദുരൂഹതകൾ ഇല്ലെന്ന് പൊലിസ് പറഞ്ഞിരുന്നത്. മോഡലുകൾ പങ്കെടുത്ത ഡി.ജെ. പാർട്ടി നടന്ന നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിനെ ഇന്നലെ മണിക്കൂറുകൾ ചോദ്യം ചെയ്തിരുന്നു. കാണാതായ ഡി വി ആറുകളും അന്വേഷണസംഘത്തിന് മുന്നിലെത്തിച്ചിരുന്നു.

Full View

പാർട്ടിയിൽ പങ്കെടുത്തവരുടെ സ്വകാര്യതയ്ക്ക് വേണ്ടിയാണ് ഡിവിആർ ഒളിപ്പിച്ചതെന്നാണ് ഹോട്ടൽ ഉടമ പൊലിസിനോട് പറഞ്ഞത്. അപകടത്തിൽ മരിച്ച അൻസി കബീറിന്റെ പിതാവ് അബ്ദുൽ കബീറും ബന്ധുക്കളും കൊച്ചിയിലെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടിരുന്നു. മരണത്തിലെ ദുരൂഹത നീക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News