'ഭർതൃവീട്ടിൽ മാനസിക പീഡനം, ഈ വിവരം മുൻപ് പറഞ്ഞിട്ടുണ്ട്'; നവവധുവിന്റെ മരണത്തിന് പിന്നിൽ ഭർത്താവും അമ്മയുമെന്ന് കുടുംബം

മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദുജയുടെ കുടുംബം പാലോട് പൊലീസിൽ പരാതി നൽകി

Update: 2024-12-06 15:42 GMT

തിരുവനന്തപുരം: പാലോട് സ്വദേശി ഇന്ദുജയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഇന്ദുജയ്ക്ക് ഭർതൃവീട്ടിൽ മാനസിക പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ട്. ഈ വിവരം ഫോണിലൂടെ മുൻപ് പറഞ്ഞിരുന്നു. ഭർത്താവ് അഭിജിത്തും അമ്മയുമാണ് മരണത്തിന് പിന്നിലെന്നും കുടുംബം ആരോപിക്കുന്നു. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദുജയുടെ കുടുംബം പാലോട് പൊലീസിൽ പരാതി നൽകി. 

തിരുവനന്തപുരം പാലോട് സ്വദേശിയായ 25 കാരി ഇന്ദുജയെയാണ് ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൂന്നുമാസം മുമ്പാണ് ഇന്ദുജയും പാലോട് സ്വദേശി അഭിജിത്തുമായുള്ള വിവാഹം കഴിഞ്ഞത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News