കൊണ്ടോട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം; ഒമ്പത് പേർ പിടിയില്‍

മോഷണ ശ്രമത്തിനിടെ വീടിൻറെ ടെറസിൽ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയത്. എന്നാല്‍ പോസ്റ്റ്മോർട്ടത്തിൽ മർദനമേറ്റതാണെന്ന് കണ്ടെത്തി

Update: 2023-05-13 15:50 GMT
Editor : abs | By : Web Desk

മലപ്പുറം: കൊണ്ടോട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. ഇന്നലെ രാത്രിയാണ്  ബീഹാർ സ്വദേശി രാജേഷ് മഞ്ചി മരിച്ചത്. രാജേഷിനെ മർദിച്ച് കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ വീടിൻറെ ടെറസിൽ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയത്. എന്നാല്‍ പോസ്റ്റ്മോർട്ടത്തിൽ മർദനമേറ്റെതാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രതികള്‍ രണ്ട് മണിക്കൂർ രാജേഷിനെ മർദിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

കൊണ്ടോട്ടി കിഴിശ്ശേരി ഒന്നാം മൈലിൽ പുലർച്ചെ 2 മണിയോടെയാണു സംഭവം. വീട്ടുമുറ്റത്ത് എന്തോ വീഴുന്ന ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ മുറ്റത്ത് ഒരാൾ വീണു കിടക്കുന്നത് കാണുകയായിരുന്നു. പിന്നീട് നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രാജേഷ് മരിച്ചിരുന്നു. ഇയാളെ നാട്ടുകാർ മർദിച്ചു എന്ന ആരോപണത്തെ തുടർന്ന് പൊലീസ് ചിലരെ കസ്റ്റഡിയിൽ എടുത്തിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News