സിദ്ധാർത്ഥന്റെ മരണം; പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് സിബിഐ

സിദ്ധാർത്ഥൻ നേരിട്ടത് ക്രൂരമായ ശാരീരക ആക്രമണവും അപമാനവുമാണെന്നും സി.ബി.ഐ അന്തിമറിപ്പോർട്ടിൽ വ്യക്തമാക്കി

Update: 2024-05-08 09:41 GMT

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് സിബിഐ. സിദ്ധാർത്ഥൻ നേരിട്ടത് ക്രൂരമായ ശാരീരlക ആക്രമണവും അപമാനവുമാണ്. ബെൽറ്റ്കൊണ്ടും കേബിളുകൾ കൊണ്ടും സിദ്ധാർത്ഥനെ ആക്രമിച്ചുവെന്നും സി.ബി.ഐ ഹൈക്കോടതിയിൽ സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ വ്യക്തമാക്കി.

അടിവസ്ത്രത്തിൽ നിർത്തി അപമാനിച്ചുവെന്നും അന്തിമ റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടും മറ്റും ഡൽഹി എയിംസിലേക്ക് അയച്ചുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ജീവനൊടുക്കിയതാണെന്ന് പറയുന്നുവെങ്കിലും വിദഗ്ത അഭിപ്രായം തേടിയിട്ടുണ്ടെന്നും സി .ബി.ഐ അറിയിച്ചു.

Advertising
Advertising

കോളജിൽ വിദ്യാർഥികളുടെ മുന്നിൽ വച്ച് തന്നെയാണ് സിദ്ധാർഥൻ ക്രൂരമായ പീഡനങ്ങൾക്കിരയായതെന്നും ആരും ഇതിനെതിരെ ശബ്ദമുയർത്താതിരുന്നത് വേദനയുണ്ടാക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളവർക്കെല്ലാമെതിരെ നടപടി വേണമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടുകയും വൈസ് ചാൻസലറെ സസ്‌പെൻഡ് ചെയ്യാൻ ചാൻസലർക്ക് അനുവാദമുണ്ടെന്ന് കോടതി ആവർത്തിക്കുകയും ചെയ്തിരുന്നു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News