അമൽ ജ്യോതിയിലെ വിദ്യാർഥിനിയുടെ മരണം; ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് കോട്ടയം പൊലീസ് മേധാവി

പൊലീസ് അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ ആത്മഹത്യാ കുറിപ്പ് കണ്ടെത്താനായി

Update: 2023-06-08 07:52 GMT

മരിച്ച ശ്രദ്ധ സതീഷ്- അമല്‍ജ്യോതി എഞ്ചിനിയറിങ് കോളജ്

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിൽ മരിച്ച ശ്രദ്ധ സതീഷിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി. ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങൾ കത്തിൽ പറയുന്നില്ല. കാരണം കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്തുമെന്നും കോട്ടയം എസ്.പി കെ കാർത്തിക് പറഞ്ഞു.

പോലീസ് അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ ആത്മഹത്യാ കുറിപ്പ് കണ്ടെത്താനായി. എന്നാൽ ആത്മഹത്യ ചെയ്യുന്നതിൻ്റെ കാരണങ്ങൾ കത്തിൽ വ്യക്തമാക്കിയിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കാരണം കണ്ടെത്താനുള്ള സമഗ്ര അന്വഷണം നടത്തും.

നിലവിൽ മറ്റൊരു കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചെന്നൈയിലുള്ള ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അടുത്ത ദിവസങ്ങളിലെ കേസ് ഏറ്റെടുക്കുകയുള്ളൂ. അതേസമയം കോളജിൽ ഇന്ന് ഓൺലൈനായി ക്ലാസുകൾ ആരംഭിച്ചു. തിങ്കളാഴ്ചയോടെ സാധാരണ നിലയിൽ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം.

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News