തൃശൂരിൽ യുവതിയും ഒന്നര വയസ്സുകാരിയും മരിച്ച സംഭവം: ഭർതൃസഹോദരനും അമ്മയും അറസ്റ്റിൽ

സ്ത്രീധത്തിന്റെ പേരിൽ മകളെ ഇരുവരും മാനസികമായി പീഡിപ്പിച്ചിരുന്നതായി കൃഷ്ണപ്രിയയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു

Update: 2024-05-21 18:19 GMT

തൃശൂർ:മണലൂരിൽ യുവതിയേയും ഒന്നര വയസ്സുകാരിയായ മകളേയും കനോലിക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർതൃസഹോദരനും അമ്മയും അറസ്റ്റിൽ. കൃഷ്ണപ്രിയയുടെ ഭർതൃമാതാവ് അനിത , സഹോദരൻ അഷിൽ എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.കൃഷ്ണപ്രിയയുടെ ആത്മഹത്യയ്ക്ക് കാരണം ഭർതൃ മാതാവിൻ്റേയും,സഹോദരൻ്റേയും മാനസിക പീഡനമാണ് എന്ന കണ്ടെത്തിലിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

സ്ത്രീധത്തിന്റെ പേരിൽ മകളെ ഇരുവരും മാനസികമായി പീഡിപ്പിച്ചിരുന്നതായി കൃഷ്ണപ്രിയയുടെ മരണശേഷം പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു.അഖിലിന്റെയും കൃഷ്ണപ്രിയയുടെയും പ്രണയവിവാഹമായിരുന്നു. വിവാഹശേഷം അനിതയും അഷിലും സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് പിതാവിൻറെ പരാതി.

സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണ കുറ്റവും ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.ഏപ്രിൽ 29ന് വീട്ടിൽ നിന്നും കാണാതായ കൃഷ്ണപ്രിയയും മകളെയും മുപ്പതിനാണ് പാലാഴി ഭാഗത്ത് കനോലി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സി ഐ വിഎസ് വിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News