മാന്നാർ ജയന്തി വധക്കേസിൽ ഭർത്താവിന് വധശിക്ഷ

2004 ഏപ്രിലിലാണ് കുട്ടികൃഷ്ണൻ ജയന്തിയെ തലയറുത്ത് കൊന്നത്

Update: 2024-12-07 07:20 GMT
Editor : Shaheer | By : Web Desk

ആലപ്പുഴ: മാന്നാർ ജയന്തി വധക്കേസിൽ പ്രതിക്ക് വധശിക്ഷ. ഭർത്താവ് കുട്ടിക്കൃഷ്ണനാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.

2004 ഏപ്രിൽ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. വൈകീട്ട് മൂന്നോടെ വീട്ടിലെത്തിയ കുട്ടികൃഷ്ണൻ ജയന്തിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കറിക്കത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ചായിരുന്നു കൃത്യം നടത്തിയത്. അവിഹിതമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഒന്നര വയസുള്ള മകളുടെ മുന്നില്‍ വച്ച് കൊല നടത്തിയത്.

കൊലയ്ക്ക് പിന്നാലെ ഇയാൾ മാന്നാർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ജാമ്യം ലഭിച്ചശേഷം ഒളിവിൽപ്പോയ പ്രതിയെ ദീർഘനാളിനുശേഷം പൊലീസ് പിടികൂടുകയായിരുന്നു.

Summary: Death penalty for husband Kuttikrishnan in Mannar Jayanthi murder case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News