ആഴക്കടൽ ലഹരിക്കടത്ത് കേസ്; സത്യവാങ്മൂലം സമർപ്പിച്ച് എൻ.സി.ബി

എവിടെനിന്ന് പ്രതിയെ പിടികൂടിയെന്നത് കുറ്റപത്രം സമർപ്പിക്കുമ്പോൾ മാത്രമാണ് പ്രാധാന്യമുള്ളതെന്ന് എൻ.സി.ബി

Update: 2023-05-23 08:11 GMT

കൊച്ചി: ആഴക്കടൽ ലഹരിക്കടത്തിൽ വിശദമായ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് എൻ.സി.ബി. ഇന്ത്യൻ സമുദ്ര അതിർത്തിയിൽ നിന്നാണോ പ്രതിയെ പിടികൂടിയതെന്ന് അന്വേഷണത്തിലൂടെയേ കണ്ടെത്താനാകുവെന്നും എവിടെനിന്ന് പ്രതിയെ പിടികൂടിയെന്നത് കുറ്റപത്രം സമർപ്പിക്കുമ്പോൾ മാത്രമാണ് പ്രാധാന്യമുള്ളതെന്നും എൻ.സി.ബി എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ നൽകിയ പുതിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

കൊച്ചി ലഹരിക്കടത്ത് കേസിൽ നാർകോറ്റിക് കൺട്രോൾ ബ്യൂറോക്ക് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ വിമർശനം നേരിടേണ്ടി വന്നിരുന്നു. എവിടെ വച്ചാണ് പ്രതിയായ പാക്കിസ്ഥാൻ പൗരനെ പിടികൂടിയതെന്ന കാര്യത്തിൽ വ്യക്തതയില്ലേ എന്നാണ് ഇന്നലെ കോടതി ചോദിച്ചത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തി എൻ സി ബി പുതിയ കുറ്റപത്രം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്.

Advertising
Advertising

ആഴക്കടൽ ലഹരി വേട്ടയിലെ വിശദമായ അന്വേഷണത്തിന് പ്രതിയായ പാക് പൗരൻ സുബൈർ ദേരഖ്ഷെൻദയെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആവശ്യപ്പെട്ടത്. പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്നുള്ള ആളാണ് സുബൈർ എന്നാണ് ആദ്യ മൊഴി നൽകിയിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോഴും വ്യക്തത ഇല്ല.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News