കെ.സുധാകരനെ മാറ്റണം; കെപിസിസിയിൽ സമ്പൂർണ പുനഃസംഘടന വേണമെന്ന് ദീപാ ദാസ് മുൻഷി
ഹൈക്കമാൻഡ് വിളിപ്പിച്ച കേരള നേതാക്കളുടെ നാളത്തെ യോഗത്തിൽ കെ. സി വേണുഗോപാൽ പങ്കെടുക്കില്ല
തിരുവനന്തപുരം: കെപിസിസിയിൽ സമ്പൂർണ പുനഃസംഘടന വേണമെന്നാവശ്യപ്പെട്ട് കേരളത്തിന്‍റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി റിപ്പോർട്ട് നൽകി. കെ.സുധാകരനെ മാറ്റി പുതിയ അധ്യക്ഷനെ നിയോഗിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൈക്കമാൻഡ് വിളിപ്പിച്ച കേരള നേതാക്കളുടെ നാളത്തെ യോഗത്തിൽ കെ. സി വേണുഗോപാൽ പങ്കെടുക്കില്ല.
സംസ്ഥാനത്തെ പ്രധാനപ്പെട്ട നേതാക്കളുമായി വ്യക്തിപരമായ കൂടിക്കാഴ്ച നടത്തിയശേഷമാണ് ദീപാദാസ് മുൻഷി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പുതിയ പിസിസി അധ്യക്ഷൻ,പത്ത് ജില്ലകളിൽ പുതിയ പാർട്ടി അധ്യക്ഷന്മാർ എന്നിങ്ങനെയുള്ള കാതലായ മാറ്റമില്ലാതെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്,നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ നേരിടാനാവില്ലെന്നാണ് ദീപാദാസ് മുൻഷിയുടെനിലപാട്.
അതേസമയം നേതൃമാറ്റമെന്ന വിഷയം ഇപ്പോൾ അജണ്ടയിലിലെന്ന നിലപാടാണ് പരസ്യമായി നേതാക്കൾ സ്വീകരിച്ചിരിക്കുന്നത്. നേതൃമാറ്റത്തെക്കുറിച്ച് പ്രതികരിക്കാൻ കെ.സുധാകരൻ തയ്യാറായില്ല.കെസുധാകരനെ വിശ്വാസത്തിലെടുത്ത് മാറ്റം വരുത്താനാണ് ഹൈക്കമാൻഡിന് താൽപര്യം.