ഇർഷാദിന്റെ മൃതദേഹം ദീപക്കിന്റേതാണെന്ന് തെറ്റിദ്ധരിച്ചു; മകനെ എത്രയും വേഗം കണ്ടെത്തണമെന്ന് ദീപക്കിന്റെ അമ്മ

മൃതദേഹം കണ്ടെത്തിയെന്ന് അറിഞ്ഞപ്പോൾ ബന്ധുക്കളാണ് പരിശോധിക്കാൻ പോയത്. അത് ദീപക്കിന്റേതാണെന്ന് അവർ തെറ്റിദ്ധരിച്ചതാണെന്നും ശ്രീലത മീഡിയവണിനോട് പറഞ്ഞു.

Update: 2022-08-05 13:00 GMT

കോഴിക്കോട്: ഇർഷാദിന്റെ മൃതദേഹം ദീപക്കിന്റേതാണെന്ന് തെറ്റിദ്ധരിച്ചതാണെന്ന് അമ്മ ശ്രീലത. ജൂൺ ഏഴിനാണ് ദീപക്ക് വീടുവിട്ടുപോയത്. അതിന് ശേഷം ഒരു വിവരവുമില്ല. മൃതദേഹം കണ്ടെത്തിയെന്ന് അറിഞ്ഞപ്പോൾ ബന്ധുക്കളാണ് പരിശോധിക്കാൻ പോയത്. അത് ദീപക്കിന്റേതാണെന്ന് അവർ തെറ്റിദ്ധരിച്ചതാണെന്നും ശ്രീലത മീഡിയവണിനോട് പറഞ്ഞു.

ദീപക്കിനായി അന്വേഷണം തുടരുന്നതിനിടെയാണ് ജൂലൈ 17ന് കൊയിലാണ്ടി തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീർണിച്ചിരുന്നു. ദീപക്കുമായുള്ള രൂപസാദൃശ്യം മൂലം മരിച്ചത് ദീപക്കാണെന്ന് കരുതി മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

Advertising
Advertising

ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് മരിച്ചത് ഇർഷാദാണെന്ന് തെളിഞ്ഞത്. ജൂലൈ ആറിനാണ് ഇർഷാദിനെ കാണാതായത്. 22നാണ് ബന്ധുക്കൾ പെരുവണ്ണാമുഴി പൊലീസിൽ പരാതി നൽകിയത്. ഇതിനിടെ ഇർഷാദ് പുറക്കാട്ടിരി പാലത്തിൽനിന്ന് ചാടിയെന്ന വിവരം ഇർഷാദിനെ തട്ടിക്കൊണ്ടുപോയവർ പൊലീസിന് നൽകി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ദീപക്കിന്റേതെന്ന ധാരണയിൽ സംസ്‌കരിച്ചത് ഇർഷാദിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News