ദീപു വധം; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റാൻ അനുമതി
ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിക്ക് പാര്‍ട്ടി ബന്ധമുണ്ടെന്ന് ദീപുവിന്‍റെ പിതാവ് ആരോപണമുന്നയിച്ചിരുന്നു
ട്വൻറി- 20 പ്രവർത്തകൻ ദീപുവിന്‍റെ മരണത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റാൻ അനുമതി. ദീപുവിന്‍റെ പിതാവിന്‍റെ ആവശ്യപ്രകാരമാണ് ഹൈക്കോടതി നടപടി. ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിക്ക് പാര്‍ട്ടി ബന്ധമുണ്ടെന്ന് ദീപുവിന്‍റെ പിതാവ് ആരോപണമുന്നയിച്ചിരുന്നു.
ജാമ്യാപേക്ഷ പരിഗണിച്ചിരുന്നത് എറണാകുളം പ്രിൻസിപ്പിൾ സെഷൻസ് കോടതിയാണ്. ഈ കോടതിയിലെ ജഡ്ജിയുടെ അച്ഛന് പാർട്ടി ബന്ധമുണ്ടെന്നാണ് ദീപുവിന്‍റെ അച്ഛന്‍ ആരോപണമുന്നയിച്ചത്. പ്രതികൾ സി.പി.എമ്മുകാരാണ്. അതിനാൽ തന്നെ പ്രതികള്‍ ജഡ്ജിയെ സ്വാധീനിക്കാൻ ഇടയുണ്ട്എന്നായിരുന്നു ആരോപണം. ഇത് പരിഗണിച്ചാണ് കോടതി മാറ്റാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.
ജാമ്യാപേക്ഷുടെ പകർപ്പ് പിതാവിന് നൽകാത്തതിനെതിരെ ഹൈക്കോടതി വിമർശനമുന്നയിച്ചു. ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ചാണ് കോടതി മാറ്റിക്കൊണ്ട് ഉത്തരവിട്ടത്