ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; പരാതിക്കാരന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

തൃശൂർ സ്വദേശി പ്രസാദ് എം.കെ നൽകിയ പരാതിയിൽ തൃശൂർ അഡീഷണൽ സബ് കോടതിയുടേതാണ് വിധി.

Update: 2023-12-13 03:01 GMT

തൃശൂർ: ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ട സംഭവത്തിൽ പരാതിക്കാരന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. തൃശൂർ സ്വദേശിയും സൈക്കോളജിസ്റ്റുമായ പ്രസാദ് എം.കെ നൽകിയ പരാതിയിൽ തൃശൂർ അഡീഷണൽ സബ് കോടതിയുടേതാണ് വിധി.

പ്രസാദിനെ ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയ കോട്ടയം സ്വദേശി ഷെറിൻ വി ജോർജിനോടാണ് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. 2017 ഏപ്രിൽ 26നാണ് ഷെറിൻ പരാതിക്കാരനായ പ്രസാദിന്റെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് പോസ്റ്റിട്ടത്. ഇത് തനിക്ക് സമൂഹത്തിൽ അവമതിപ്പുണ്ടാക്കിയെന്നും, നിരവധി കക്ഷികളെ നഷ്ടപ്പെട്ടതിലൂടെ സാമ്പത്തിക നഷ്ടം ഉണ്ടായെന്നും കാട്ടിയാണ് പരാതി നൽകിയത്. 10 ലക്ഷം രൂപയും, 2017 മുതൽ ആറു ശതമാനം പലിശയും, കോടതി ചെലവും നൽകാനാണ് ഉത്തരവ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News