സിന്ധുവിനെ ജീവനോടെ അടുക്കളയിൽ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പ്രതി ബിനോയ്

ആദ്യം സിന്ധുവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിക്കാൻ ശ്രമിച്ചു

Update: 2021-09-07 07:35 GMT

ഇടുക്കി പണിക്കൻകുടിയിൽ കൊല്ലപ്പെട്ട സിന്ധുവിനെ ജീവനോടെ അടുക്കളയിൽ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പ്രതി ബിനോയ്. തെളിവെടുപ്പിന് ഇടയിലാണ് പ്രതി പൊലീസിനെ ഇക്കാര്യം അറിയിച്ചത്. ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം സിന്ധുവിനെ മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ബിനോയ് പൊലീസിനോട് പറഞ്ഞു

അതിക്രൂരമായാണ് ബിനോയ് സിന്ധുവിനെ കൊലപ്പെടുത്തിയത് എന്ന് വ്യക്തമാക്കുന്നതാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ആദ്യം സിന്ധുവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിക്കാൻ ശ്രമിച്ചു. തീ കത്തിയപ്പോൾ സിന്ധു കരയാൻ തുടങ്ങിയതോടെ ആ ശ്രമം ഉപേക്ഷിച്ചു. പിന്നിടാണ് അടുക്കളയിൽ കുഴി വെട്ടി ജീവനോടെ മൂടിയത് . പൊലീസ് നായയെ വഴിതെറ്റിക്കാൻ മുളക്പൊടി വിതറി. ശേഷം അടുക്കള പഴയതു പോലെയാക്കി. മാസങ്ങളായി ഒന്നിച്ച് താമസിക്കുന്ന സിന്ധുവിനെ സംശയത്തെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് ബിനോയ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

സിന്ധുവിന്‍റെ വസ്ത്രങ്ങൾ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. വസ്ത്രങ്ങൾ പുഴയിൽ ഉപേക്ഷിച്ചു എന്നാണ് പ്രതിയുടെ മൊഴി. മൂന്നാഴ്ചയായി ഒളിവിലായിരുന്ന പ്രതിയെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News