മോൺസൺ മാവുങ്കലിനെ സഹായിച്ചെന്ന ആരോപണം: ഐജി ലക്ഷ്മണക്കെതിരായ വകുപ്പ് തല അന്വേഷണം അവസാനിപ്പിച്ചു

ഗുരുതര കണ്ടെത്തലുകളില്ലെന്നും മേലിൽ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു

Update: 2026-05-01 04:24 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലിനെ സഹായിച്ചെന്ന ആരോപണത്തില്‍ ഐജി ലക്ഷ്മണക്കെതിരായ വകുപ്പ് തല അന്വേഷണം അവസാനിപ്പിച്ച് പൊലീസ്. ഗുരുതര കണ്ടെത്തലുകളില്ലെന്ന റിപ്പോർട്ട് ഡിജിപി നിതിൻ അഗർവാൾ സർക്കാരിന് സമർപ്പിച്ചു. ജാഗ്രത കുറവുണ്ടായെന്നും, മേലിൽ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

മോന്‍സന്റെ ഇടപാടുകളില്‍  നേരിട്ടു പങ്കാളിയായതോടെ ഐജി ലക്ഷ്മണ കേസില്‍ പ്രതിയായിരുന്നു. മോൺസനുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നു 2021 നവംബറില്‍ ലക്ഷ്മണയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2023 ഫെബ്രുവരിയില്‍ തിരിച്ചെടുത്തെങ്കിലും സെപ്റ്റംബറില്‍ വീണ്ടും സസ്‌പെന്‍ഡ് ചെയ്തിരുന്നു. 360 ദിവസത്തെ സസ്പെൻഷന് ശേഷമാണ് ലക്ഷ്മണനെ സർവീസിൽ തിരിച്ചെടുത്തത്. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മൺ തെലങ്കാന സ്വദേശിയാണ്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News