ശബരിമല ദ്വാരപാലകത്തിലെ സ്വർണപ്പാളി തിരികെ കൊണ്ടുവരിക അസാധ്യം; ദേവസ്വം ബോർഡ്

ചെന്നൈയിൽ കൊണ്ടുപോയ സ്വർണ്ണപ്പാളി ഉരുക്കിയെന്നും സ്വർണ്ണപ്പാളി നൽകിയ ഭക്തൻ തന്നെയാണ് അറ്റകുറ്റപ്പണി നിർവഹിക്കുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്

Update: 2025-09-11 06:01 GMT

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലകത്തിലെ സ്വർണപ്പാളി തിരികെ കൊണ്ടുവരുക അസാധ്യമെന്ന് ദേവസ്വം ബോർഡ്. ചെന്നൈയിൽ കൊണ്ടുപോയ സ്വർണ്ണപ്പാളി ഉരുക്കിയെന്നും സ്വർണ്ണപ്പാളി നൽകിയ ഭക്തൻ തന്നെയാണ് അറ്റകുറ്റപ്പണി നിർവഹിക്കുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. ഹൈക്കോടതിയെ കാര്യങ്ങൾ അറിയിക്കുമെന്നും പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.

ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണപ്പാളി തിരിച്ചെത്തിക്കാൻ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. കോടതി പറയുന്നത് സാങ്കേതിക കാര്യങ്ങൾ മാത്രമാണെന്നും കോടതിയിൽ ഇന്ന് റിവ്യൂ പെറ്റീഷൻ നൽകി കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും പ്രശാന്ത് പറഞ്ഞു. സ്‌പെഷ്യൽ കമ്മീഷണറെ എല്ലാ കാര്യങ്ങളും അറിയിച്ചിട്ടുണ്ട്. എല്ലാ നടപടിക്രമങ്ങളും ദേവസ്വം ബോർഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച ഹൈക്കോടതിയുടെ സംശയങ്ങൾക്ക് മറുപടി നൽകുമെന്നും പന്തളം കൊട്ടാരം സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രശാന്ത് പ്രതികരിച്ചു. 3000ത്തിലേറെ പേർ രജിസ്റ്റർ ചെയ്തുവെന്നും 250 വിദേശികൾ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News