അയ്യപ്പ സംഗമവുമായി ദേവസ്വം ബോർഡ് മുന്നോട്ട്; മറ്റന്നാൾ എൻഎസ്എസ് ജനറൽ സെക്രട്ടറിയെ ക്ഷണിക്കും
അന്ന് തന്നെ വെള്ളാപ്പള്ളിയെയും കാണും
Update: 2025-09-04 04:48 GMT
തിരുവനന്തപുരം: അയ്യപ്പ സംഗമവുമായി ദേവസ്വം ബോർഡ് മുന്നോട്ട് . മറ്റന്നാൾ എൻഎസ്എസ് ജനറൽ സെക്രട്ടറിയെ ദേവസ്വം പ്രസിഡന്‍റ് നേരിട്ടെത്തി ക്ഷണിക്കും. അന്ന് തന്നെ വെള്ളാപ്പള്ളിയെയും കാണും.
അതേസമയം ആഗോള അയ്യപ്പ സംഗമത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കാര്യം മനസിലാക്കാതെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത്. പരിപാടിയിൽ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്യുകയെന്നും മറ്റ് വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.