വാക്കുകള്‍ ദുര്‍വ്യാഖ്യാനിക്കപ്പെട്ടു; പിണറായി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള രാജു അപ്‌സരയുടെ പ്രസ്താവന തള്ളി ദേവസ്യ മേച്ചേരി

സംഘടനയുടെ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത് ഉണ്ടാകില്ലെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥികളുമായി വന്നാല്‍ പിന്തുണക്കുമെന്നും ദേവസ്യ മേച്ചേരി പറഞ്ഞു

Update: 2026-02-12 04:50 GMT

കണ്ണൂര്‍: പിണറായി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള രാജു അപ്‌സരയുടെ പ്രസ്താവനയെ തള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി. സംസ്ഥാന പ്രസിഡന്‍റിന്‍റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനിക്കപ്പെട്ടുവെന്നും ഏകോപന സമിതി സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്ന വാദം മാധ്യമ അജണ്ടയാണെന്നും ദേവസ്യ മേച്ചേരി പറഞ്ഞു. സംഘടന ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഏകപക്ഷീയമായി പിന്തുണ പ്രഖ്യാപിക്കില്ല. സംഘടനയുടെ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത് ഉണ്ടാകില്ലെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥികളുമായി വന്നാല്‍ പിന്തുണക്കുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

Advertising
Advertising

'വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നത് മാധ്യമസൃഷ്ടിയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടികളോടും പ്രത്യേകമായ മമതയോ വിദ്വേഷമോ പകയോ ഇല്ല. രാജ്യത്ത് അധികാരത്തിലിരിക്കുന്ന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും കേരളത്തിലെയും ഇന്ത്യയിലെയും ചെറുകിട വ്യാപാരമേഖല നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നിവേദനങ്ങള്‍ നല്‍കി പ്രവര്‍ത്തിക്കുന്ന നിലപാടാണ് വ്യാപാര വ്യവസായി ഏകോപന സമിതിയുടേത്. ഈ സമിതിയെ വളര്‍ത്തുവാന്‍ ഇതുവരെയും ഒരു രാഷ്ട്രീയപാര്‍ട്ടി മുന്നോട്ടുവന്നിട്ടില്ല. ജനപ്രതിനിധികളുടെയോ ഉദ്യോഗസ്ഥരുടേയോ പിന്തുണ കൊണ്ടല്ല ഈ സംഘടന വളര്‍ന്നിട്ടുള്ളത്. കക്ഷി രാഷ്ട്രീയ ജാതിമതങ്ങള്‍ക്കധീതമായി തൊഴിലിന്റെ അഭിവൃദ്ധിക്കായി ഒന്നിച്ചുചേര്‍ന്ന വ്യാപാരികളാണ് ഇതിന്റെ കരുത്ത്. ദേവസ്യ മേച്ചേരി പറഞ്ഞു.

പ്രത്യക്ഷത്തില്‍ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയില്ലെന്നും തങ്ങളില്‍ നിന്നൊരാളെ സ്ഥാനാര്‍ഥിയാക്കാന്‍ ഏതെങ്കിലും പാര്‍ട്ടികളോ മുന്നണികളോ തീരുമാനമെടുക്കുകയാണെങ്കില്‍ അവരെ ജയിപ്പിക്കുന്നതിനാവശ്യമായ നിലപാടുകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറക്കുന്ന സമയത്ത് വ്യാപാരികളുടെ വിഷയങ്ങളെയും വിഷമങ്ങളെയും ഏതെങ്കിലും പാര്‍ട്ടി പരിഗണിക്കുകയാണെങ്കില്‍ അവരുമായി സഹകരിക്കുമെന്ന കാര്യം ആലോചിക്കുമെന്നും അല്ലാത്തപക്ഷം ഏകപക്ഷീയമായി ഒരാള്‍ക്കും പിന്തുണ നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News