എം.ആർ അജിത്കുമാറിനെതിരെ അന്വേഷണം വേണമെന്ന് ഡിജിപി; മുഖ്യമന്ത്രിയും എ.ഡി.ജി.പിയും ഒരേ വേദിയില്‍

അജിത് കുമാറും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷം ഡിജിപി വീണ്ടും മുഖ്യമന്ത്രിയെ കാണും

Update: 2024-09-02 05:02 GMT

തിരുവനന്തപുരം: പി.വി അൻവറിന്‍റെ ആരോപണങ്ങളിൽ എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരെ അന്വേഷണം വേണമെന്ന് ഡിജിപി. വിവാദങ്ങളിൽ ഡിജിപിയോട് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതായാണ് സൂചന . അജിത് കുമാറും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷം ഡിജിപി വീണ്ടും മുഖ്യമന്ത്രിയെ കാണും.

പി.വി അന്‍വറിന്‍റെ ആരോപണങ്ങളില്‍ അനിവാര്യമാണെന്നാണ് ഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചത്. എങ്കില്‍ മാത്രമേ സേനയുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ കഴിയൂവെന്നും എ.ഡി.ജി.പിക്കെതിരെ അന്വേഷണം വേണമെന്നും എ.ഡി.ജി.പിക്കെതിരെ അന്വേഷണത്തിന് നീക്കം നടക്കുന്നുണ്ട്. ക്രമസമാധാനച്ചുമതലയിൽ നിന്ന് മാറ്റിനിർത്താനും ആലോചന. ഉയർന്നുവന്ന എല്ലാ പ്രശ്നങ്ങളും ഗൗരവമായി പാർട്ടിയും സർക്കാരും പരിശോധിക്കുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. അൽപസമയത്തിനകം പി. വി അൻവർ എം.എൽഎ മാധ്യമങ്ങളെ കാണും. കൂടുതൽ വെളിപ്പെടുത്തലുകൾക്കും സാധ്യതയുണ്ട്.

Advertising
Advertising

അതേസമയം അജിത് കുമാറിനെതിരെ കോട്ടയത്ത് ചേര്‍ന്ന പൊലീസ് അസോസിയേഷന്‍ യോഗത്തില്‍ വ്യാപക വിമര്‍ശമുയര്‍ന്നു. അജിത് കുമാര്‍ ഡിജിപിയെ നോക്കുകുത്തിയാക്കി, പൊലീസുകാരെ ഉപയോഗിച്ച് എ.ഡി.ജി.പി സമാന്തര ഇന്‍റലിജൻസ് ഉണ്ടാക്കി,പൊലീസിനുള്ളിൽ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക കോക്കസ്, എ.ഡി.ജി.പി ഇഷ്ടക്കാര്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കുന്നു..തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News