'കൂത്തുപറമ്പ് വെടിവെപ്പിലെ പ്രതിയായിരുന്നു റവാഡ,ഡിജിപി നിയമനം യോഗ്യത അനുസരിച്ച്'; പി.ജയരാജൻ

'റവാഡ ചന്ദ്രശേഖരൻ ചുമതലയേറ്റ് ദിവസങ്ങൾക്കകമാണ് കൂത്തുപറമ്പ് വെടിവെപ്പ് നടന്നത്'

Update: 2025-06-30 07:07 GMT
Editor : Lissy P | By : Web Desk

പാലക്കാട്: സംസ്ഥാന പൊലീസ് മേധാവി  നിയമനം യോഗ്യത അനുസരിച്ചാണെന്നും രാഷ്ട്രീയമായി കൈക്കൊണ്ട തീരുമാനമല്ലെന്നും സിപിഎം നേതാവ് പി.ജയരാജൻ. ഭരണപരമായ തീരുമാനമാണെന്നും പാര്‍ട്ടിക്ക് പങ്കില്ല. ഒരുകൂട്ടം പൊലീസ് ഉദ്യോഗസ്ഥന്മാർ കൂത്തുപറമ്പ് വെടിവെപ്പ് നടന്ന സ്ഥലത്തുണ്ടായിരുന്നെന്നും റവാഡ ചന്ദ്രശേഖറിന്‍റെ മുകളിലുള്ള ഉദ്യോഗസ്ഥരും അന്ന് സ്ഥലത്തുണ്ടായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

 'കൂത്തുപറമ്പ് വെടിവെപ്പിലെ പ്രതിയായിരുന്നു റവാഡ. റവാഡ ചന്ദ്രശേഖരൻ ചുമതലയേറ്റ് ദിവസങ്ങൾക്കകമാണ് കൂത്തുപറമ്പ് വെടിവെപ്പ് നടന്നത്.അഞ്ച് സഖാക്കളാണ് അന്ന് രക്തസാക്ഷികളായത്. നിധിൻ അഗർവാളിനും കൂത്ത്പറമ്പ് വെടിവെപ്പിൽ പങ്കുണ്ട്, യോഗേഷ് ഗുപ്തയെ നിയമിക്കാത്തതെന്തെന്ന് സർക്കാറിനോട് ചോദിക്കണം.'. അദ്ദേഹം പറഞ്ഞു.

Advertising
Advertising

പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ്  സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചത്. കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂർ എഎസ്പിയായിരുന്നുഅദ്ദേഹം. ആന്ധ്രാ പ്രദേശ് സ്വദേശിയാണ് റവാഡ ചന്ദ്രശേഖര്‍. ക്യാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖർ. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News