'പൊതുവഴി തടസ്സപ്പെടുത്തി പരിപാടികൾ അനുവദിക്കരുത്'; ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപിയുടെ സർക്കുലർ

''ഘോഷയാത്രകളും ഉത്സവചടങ്ങുകളും റോഡിന്റെ ഒരുവശത്തെ അനുവദിക്കാവൂ, റോഡ് പൂർണമായി തടസ്സപ്പെടുത്തുന്ന രീതിയിൽ ആഘോഷങ്ങൾ അനുവദിക്കരുത്''

Update: 2025-01-26 16:18 GMT

തിരുവനന്തപുരം: പൊതുവഴി തടസ്സപ്പെടുത്തി പരിപാടികൾ അനുവദിക്കരുതെന്ന് ഡിജിപി ഡിജിപി എസ്.ദർവേഷ് സാഹിബിന്റെ സർക്കുലർ.

ഘോഷയാത്രകളും ഉത്സവചടങ്ങുകളും റോഡിന്റെ ഒരുവശത്തെ അനുവദിക്കാവൂ. റോഡ് പൂർണമായി തടസ്സപ്പെടുത്തുന്ന രീതിയിൽ ആഘോഷങ്ങൾ അനുവദിക്കരുത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ഡിജിപിയുടെ സർക്കുലറില്‍ പറയുന്നു. ജില്ലാ പൊലീസ് മേധാവികള്‍ക്കാണ് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്. 

ഘോഷയാത്രകൾ റോഡിന്റെ ഒരുവശത്തുകൂടി മാത്രമാണെന്ന് ഉറപ്പാക്കണം. റോഡ് പൂർണമായി തടസ്സപ്പെടുത്തിയുള്ള പരിപാടികൾ അനുവദിക്കില്ല. ഘോഷയാത്രകൾ മൂലം ജനത്തിനു വഴിയിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകരുതെന്നും നിർദേശിച്ചു. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News