ധർമ്മസ്ഥല തിരോധാനക്കേസ്; ലോറി ഉടമ മനാഫിന് എസ്‌ഐടി നോട്ടീസ്

എല്ലാ തെളിവുകളും രേഖകളും സഹിതം പ്രത്യേക അന്വേഷണ സംഘത്തലവന് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്

Update: 2025-09-05 06:36 GMT

കോഴിക്കോട്: ധർമ്മസ്ഥലയിൽ യുവതികളുടെ തിരോധാന കേസിൽ ലോറി ഉടമ മനാഫിന് എസ്‌ഐടി നോട്ടീസയച്ചു. ഇലക്ട്രോണിക് തെളിവുകളടക്കം, എല്ലാ തെളിവുകളും രേഖകളും സഹിതം പ്രത്യേക അന്വേഷണ സംഘത്തലവന് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട കേരളത്തിലെ ആക്ഷൻ കമ്മറ്റിയുടെ ചെയർമാനാണ് മനാഫ്. ഇന്ന് രാവിലെ 10 മണിയോടെ എസ്‌ഐടി ഓഫീസിലെത്തി ജിതേന്ദ്ര കുമാർ ഐപിഎസിന് മുന്നിൽ ഹാജരാകണം എന്നാവശ്യപ്പെടുന്ന നോട്ടീസിൽ, ഹാജരാകാത്തത് ശിക്ഷാ നടപടികൾക്ക് കാരണമായേക്കാം എന്ന മുന്നറിയിപ്പും ഉണ്ട്. അതേസമയം ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ പദ്ധതിയില്ല എന്ന നിലപാടിലാണ് മനാഫ്

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News