807 കോടിയുടെ പദ്ധതി; ഉപഗ്രഹ സഹായത്തോടെയുള്ള ഡിജിറ്റൽ റീസർവേക്കൊരുങ്ങി സംസ്ഥാനം

1,550 വില്ലേജുകളിൽ ഒരേസമയം ഉപഗ്രഹ സർവേ നടത്തും

Update: 2022-10-01 01:27 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ഉപഗ്രഹ സഹായത്തോടെയുള്ള ഡിജിറ്റൽ റീസർവേ നടപ്പാക്കാൻ സംസ്ഥാനം. നാല് വർഷം കൊണ്ട് കേരളത്തിലെ ഡിജിറ്റൽ റീസർവേ പൂർത്തിയാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. കേരളപ്പിറവി ദിനത്തിൽ പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിക്കും.

1,550 വില്ലേജുകളിൽ ഒരേസമയം ഉപഗ്രഹ സർവേ നടത്താനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. നവംബർ ഒന്നിനുമുൻപായി പ്രാരംഭ പ്രവർത്തനങ്ങൾ നടത്താൻ ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തി. ജനങ്ങളുടെ സംശയദൂരീകരണം നടത്താൻ ഓരോ വാർഡുകളിലും സർവേസഭകൾ ചേരുമെന്ന് മന്ത്രി രാജൻ അറിയിച്ചു.

റവന്യൂ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് ജനപങ്കാളിത്തതോടെ പദ്ധതി പൂർത്തിയാക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായാണ് ഡിജിറ്റൽ റീസർവേ നടത്തുന്നത്. സർവേ ഓഫ് ഇന്ത്യയാണ് പദ്ധതിക്കു മേൽനോട്ടം വഹിക്കുന്നത്. 807 കോടി രൂപയാണ് സർക്കാർ ഇതിനായി നീക്കിവയ്ക്കുന്നത്.

Summary: Chief Minister Pinarayi Vijayan to inaugurate State-level digital re-survey on November 1

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News