'രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്നു';പള്ളികളിൽ സർക്കുലർ വായിച്ച് ലത്തീൻ രൂപത

മാർച്ച് 22ന് പ്രാർത്ഥനാ ദിനമായി ആചരിക്കുമെന്ന് ലത്തീൻ രൂപത

Update: 2024-03-17 03:10 GMT
Advertising

തിരുവനന്തപുരം: രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്നതായി ലത്തീൻ രൂപത. പള്ളികളിൽ വായിച്ച സർക്കുലറിലാണ് വിമർശനം ഉന്നയിച്ചത്. ക്രിസ്തീയ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണം പതിവായെന്നും മത ധ്രുവീകരണം രാജ്യത്തെ സാമൂഹിക സൗഹാർദം തകർക്കുന്നുവെന്നും കുറ്റപ്പെടുത്തി. മാർച്ച് 22ന് പ്രാർത്ഥനാ ദിനമായി ആചരിക്കുമെന്ന് വ്യക്തമാക്കി.

2023 ൽ മാത്രം 687 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ ഉണ്ടായെന്നും സർക്കുലറിൽ പറഞ്ഞു. 2014ൽ 147 ആക്രമണങ്ങളാണ് ക്രൈസ്തവർക്കെതിരെ നടന്നിരുന്നതെന്നും ചൂണ്ടിക്കാട്ടി. ലത്തീൻ സഭയുടെ കീഴിലുള്ള എല്ലാ പള്ളികളിലും സർക്കുലർ വായിക്കുന്നുണ്ട്. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്തയാണ് സർക്കുലർ ഇറക്കിയത്.




 


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News