'നിയമം എടുത്തു പുറംചൊറിയുന്നു, നിങ്ങളിതെങ്ങോട്ടാണ് പൊലീസ്?' അരുണ്‍ ഗോപി

ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനെയും മകളെയും ആറ്റിങ്ങലിലെ പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തിയ സംഭവവും മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ കേസില്‍ നിരപരാധിയായ പതിനെട്ടുകാരനെ ജയിലിലടച്ച സംഭവവും ചൂണ്ടിക്കാട്ടിയാണ് അരുണ്‍ ഗോപിയുടെ വിമര്‍ശനം.

Update: 2021-08-30 10:19 GMT

കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ അരുണ്‍ ഗോപി. ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അച്ഛനെയും മകളെയും ആറ്റിങ്ങലിലെ പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തിയ സംഭവവും മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ കേസില്‍ നിരപരാധിയായ പതിനെട്ടുകാരനെ ജയിലിലടച്ച സംഭവവും ചൂണ്ടിക്കാട്ടിയാണ് അരുണ്‍ ഗോപിയുടെ വിമര്‍ശനം.

ജീവിതം എല്ലാവർക്കുമുണ്ടെന്നും മാനാഭിമാനങ്ങൾ ആരുടേയും കുത്തക അല്ലെന്നും പൊലീസ് ഓര്‍ക്കണമെന്നാണ് അരുണ്‍ ഗോപിയുടെ ഓര്‍മപ്പെടുത്തല്‍. കുറ്റം തെളിയുന്നത് വരെ നിരപരാധിയായി പരിഗണിക്കണമെന്ന് നിയമം അനുശാസിക്കുന്ന നാട്ടിലാണ് ഒരു പാവം കുട്ടിയെ അടിച്ചു കേൾവിയ്ക്കു വരെ തകരാർ സൃഷ്ടിക്കുന്നത്. പിങ്ക് പൊലീസാകട്ടെ നിരപരാധിയെ പിടിച്ചുപറിക്കാരൻ വരെ ആക്കാൻ നോക്കുന്നു.നിങ്ങളിതെങ്ങോട്ടാണ് പൊലീസെന്ന് ആശങ്കയോടെ ചോദിച്ചു പോവുകയാണെന്ന് അരുണ്‍ ഗോപി ഫേസ് ബുക്കില്‍ കുറിച്ചു.

Advertising
Advertising

അരുണ്‍ ഗോപിയുടെ കുറിപ്പ്

മൊഴി കേൾക്കുമ്പോൾ ആത്മരോഷം കൊള്ളുന്ന പൊലീസ് ഒന്നോർക്കുക, ജീവിതം എല്ലാർക്കുമുണ്ട്.. മാനാഭിമാനങ്ങൾ ആരുടേയും കുത്തക അല്ല!! ഒരു പാവം പയ്യനെ 36 ദിവസം!! അങ്ങനെ എത്ര എത്ര നിരപരാധികൾ!! കുറ്റം തെളിയുന്നത് വരെ നിരപരാധിയായി പരിഗണിക്കണമെന്ന് നിയമം അനുശാസിക്കുന്ന നാട്ടിലാണ് അടിച്ചു അവന്‍റെ കേൾവിയ്ക്കു വരെ തകരാർ സൃഷ്ടിച്ചു നിയമത്തെ എടുത്തു പുറം ചൊറിയുന്നത്!! നിങ്ങളിതെങ്ങോട്ടാണ് പൊലീസ്!! പിങ്ക് പൊലീസിന്‍റെ പങ്ക് നിരപരാധിയെ പിടിച്ചുപറിക്കാരൻ വരെ ആക്കാൻ എത്തി നിൽക്കുമ്പോൾ ആശങ്കയോടെ ചോദിച്ചു പോകുന്നതാണ്!! നല്ലവരായ പോലീസുകാർ ക്ഷമിക്കുക

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News