പരാതി നൽകാനെത്തിയ യുവാവിനെ ആക്ഷേപിച്ച് ഇറക്കിവിട്ടു; മേൽപറമ്പ് പൊലീസിനെതിരെ പരാതി

എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം മർദിച്ചതായും ആരോപണം

Update: 2024-02-17 07:07 GMT
Editor : ലിസി. പി | By : Web Desk

കാസർകോട്: പരാതി നൽകാനായി സ്റ്റേഷനിലെത്തിയ യുവാവിനെ പരാതി സ്വീകരിക്കാതെ ആക്ഷേപിച്ച് ഇറക്കിവിട്ടതായി ആരോപണം. കാസർകോട് മേൽപറമ്പ് പൊലീസിന് എതിരെയാണ് പരാതി. എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം മർദിച്ചതായും മേൽപറമ്പ് സ്വദേശി കലന്തർ അലി ആരോപിച്ചു.

കാസർക്കോട് മേൽപറമ്പ് സ്വദേശി കലന്തർ അലിയാണ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് കാസർകോട് മേൽപറമ്പിൽ ഒരു സംഘം മർദിച്ചതായി കലന്തർ അലി പറയുന്നു. തലക്ക് അടിയേറ്റ കലന്തർ അലി രാത്രി കാസർകോട് ജനറൽ ആശുപത്രിയിൽ എത്തി. അവിടെ നിന്നും കലന്തർ അലിയെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് കലന്തർ അലി പരാതിയുമായി മേൽപറമ്പ് പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ പരാതി സ്വീകരിക്കാതെ ആക്ഷേപിച്ച് ഇറക്കിവിട്ടതായി കലന്തർ അലി പറയുന്നു.

Advertising
Advertising

സംഭവം അറിഞ്ഞ് കലന്തർ അലിയുടെ സഹോദരനും സുഹൃത്തുക്കളും സ്റ്റേഷനിലെത്തി.പരാതിയെ കുറിച്ച് ചോദിക്കുന്നതിനിടെ യുവാവ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നുവെന്നും മർദിച്ചിട്ടില്ലെന്നുമാണ് മേൽപറമ്പ് പൊലീസിൻ്റെ വിശദീകരണം. കലന്തർ അലി ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News