കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങിയയാള്‍ പൊലീസ് പിടിയില്‍

കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റാഫിയാണ് പിടിയിലായത്

Update: 2026-01-16 07:29 GMT

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാൻ ഇട്ട് കിടന്ന് ഉറങ്ങിയ ആൾ പിടിയിൽ. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത് . രാവിലെ ബീച്ചിൽ വ്യായാമത്തിന് എത്തിയ ആളുകളാണ് ഇയാളെ ആദ്യം കണ്ടത് . മുഹമ്മദ് റാഫി നേരത്തെയും കഞ്ചാവ് കേസുകളിൽ പ്രതിയാണ്.

കോഴിക്കോട് ഏറ്റവും കൂടുതൽ ആളുകൾ , എത്തുന്ന സ്ഥലത്താണ് , ഒരാൾ പരസ്യമായി കഞ്ചാവ് ഉണക്കാൻ ഇട്ട ശേഷം കിടന്ന് ഉറങ്ങുന്നത് . രാവിലെ നടക്കാൻ എത്തിയ ആളുകൾക്ക് സംശയം തോന്നിയതോടെ പൊലീസിൽ വിവരം അറിയിച്ചു . ഉടൻ വെള്ളയിൽ പൊലീസിൽ വിവരം അറിയിച്ചു .

ഇവർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഉണക്കാൻ ഇട്ടത് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചത് . പിന്നാലെ പ്രതിയെ കസ്റ്റഡിയിൽ എടുത്തു . വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത് . സ്ഥിരം കഞ്ചാവ് കേസിൽ പ്രതിയായ ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ് . പിന്നീട് കോടതിയിൽ ഹാജരാക്കും . അതേസമയം , നിരന്തരം പൊലീസ് പട്രോളിങ് നടക്കുന്ന മേഖലയിൽ ഒരാൾ കഞ്ചാവുമായി കിടന്ന് ഉറങ്ങിയതോടെ , പൊലീസിനെതിരെ വിമർശനവും ഉയരുന്നുണ്ട് .

Full View


അതിനിടെ പാലക്കാട് പരുതൂരിൽ സ്വർണമെന്ന് കരുതി മുക്കുപണ്ടങ്ങൾ കവർന്നു. വീടിന്‍റെ ഗ്രില്ല് തകർത്താണ് കവർച്ച.കൊടുമുണ്ട സ്വദേശി മുജീബ് റഹ്മാൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.മോഷ്ടാക്കൾ എത്തുന്ന വിവിധ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News