ഭക്ഷണത്തെ ചൊല്ലി തർക്കം: കൊടി സുനിയുടെ നേതൃത്വത്തിൽ തടവുകാർ ജയിൽ ജീവനക്കാരെ മർദിച്ചു

പരിക്കേറ്റ മൂന്ന് സുരക്ഷാ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2023-11-05 16:11 GMT

തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിലുണ്ടായ സംഘർഷത്തിൽ മൂന്ന് സുരക്ഷാ ജീവനക്കാർക്ക് പരിക്ക്. ടി.പി വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരത്തു നിന്നെത്തിച്ച കൊലക്കേസ് പ്രതികളും തമ്മിൽ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലെത്തിയത്. സംഘർഷം തടയാനെത്തിയ സുരക്ഷ ജീവനക്കാരെയും ഗാർഡ് ഓഫീസും കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു. പരിക്കേറ്റ ജയിൽ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾ ഫർണിച്ചറുകളും തല്ലി തകർത്തു. കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, മിബു രാജ് തുടങ്ങിയ പത്തോളം തടവുകാരായിരുന്നു സംഘര്‍ഷമുണ്ടാക്കിയത്. ജയില്‍ ജീവനക്കാരായ അര്‍ജുന്‍, ഓംപ്രകാശ്, വിജയകുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News