നഴ്‌സിങ് പ്രവേശനത്തിൽ സർക്കാരുമായി ഉടക്കി സ്വകാര്യ മാനേജ്‌മെന്റുകൾ; എല്ലാ സീറ്റുകളിലും സ്വന്തമായി പ്രവേശനം നടത്തും

ബിഎസ്‌സി നഴ്‌സിങ് പ്രവേശനത്തിന് സർക്കാർ ഏകപക്ഷീയമായി അപേക്ഷ ക്ഷണിച്ചെന്നാണ് മാനേജ്‌മെന്റുകളുടെ പരാതി.ചർച്ചക്ക് വിളിച്ചാൽ തീരുമാനത്തിൽ പുനരാലോചന നടത്താമെന്ന് സ്വകാര്യ മാനേജ്‌മെന്റുകൾ അറിയിച്ചു.

Update: 2025-05-14 07:55 GMT

തിരുവനന്തപുരം: നഴ്‌സിങ് പ്രവേശനത്തിൽ സർക്കാരുമായി ഉടക്കി സ്വകാര്യ മാനേജ്‌മെന്റുകൾ. എല്ലാ സീറ്റുകളിലും സ്വന്തമായി പ്രവേശനം നടത്താനാണ് തീരുമാനമെന്നും മാനേജ്‌മെന്റുകൾ അറിയിച്ചു. ബിഎസ്‌സി നഴ്‌സിങ് പ്രവേശനത്തിന് സർക്കാർ ഏകപക്ഷീയമായി അപേക്ഷ ക്ഷണിച്ചെന്നാണ് മാനേജ്‌മെന്റുകളുടെ പരാതി.

സാധാരണഗതിയിൽ സർക്കാരും സ്വകാര്യ മാനേജ്‌മെന്റും അപേക്ഷ ക്ഷണിക്കുന്നതിന് മുമ്പേ തന്നെ ചർച്ച നടത്തി ഏകോപിപിച്ചാണ് തീരുമാനങ്ങൾ എടുക്കാറുള്ളത്.എന്നാൽ ഇത്തവണ അപേക്ഷ ക്ഷണിക്കും മുമ്പ് ചർച്ചക്ക് വിളിക്കാത്തതാണ് മാനേജ്‌മെന്റുകളെ ചൊടിപ്പിച്ചത്. ചർച്ചക്ക് വിളിച്ചാൽ തീരുമാനത്തിൽ പുനരാലോചന നടത്താമെന്ന് സ്വകാര്യ മാനേജ്‌മെന്റുകൾ അറിയിച്ചു.

Advertising
Advertising

പ്ലസ്ടു ഫലം 21ന് വരാനിരിക്കെയാണ് എൽബിഎസ് ്‌വഴി നഴ്‌സിങ പ്രവേശനത്തിന് അപേക്ഷിക്കാമെന്ന് സർക്കാർ അറിയിപ്പ് നൽകിയത്. പ്രവേശനം സംബന്ധിച്ച് പ്രോസ്‌പെക്ടസും സർക്കാർ പുറത്തിറക്കിയിരുന്നു.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News