സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് പൂർത്തിയാക്കും

കിറ്റ് വിതരണത്തിനായി രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ ഇടവേളകളില്ലാതെ റേഷൻ കടകൾ പ്രവർത്തിക്കുമെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു

Update: 2023-08-28 01:39 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തന്നെ ഓണക്കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ്. ഇനി മൂന്നുലക്ഷത്തി മുപ്പതിനായിരത്തിനടുത്ത് പേർക്കാണ് കിറ്റ് നൽകാനുള്ളത്. എല്ലാ റേഷൻ കടകളിലേക്കും ആവശ്യമായ കിറ്റ് ഇന്നലെ വൈകിട്ടോടെ എത്തിച്ചു.

കിറ്റ് വിതരണത്തിനായി രാവിലെ എട്ട് മണിമുതൽ രാത്രി എട്ട് മണിവരെ ഇടവേളകളില്ലാതെ റേഷൻ കടകൾ പ്രവർത്തിക്കുമെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ക്ഷേമസ്ഥാപനങ്ങളിലേക്കും ആദിവാസി ഊരുകളിലേക്കുമുള്ള കിറ്റ് വിതരണം ഇന്നലെ പൂർത്തിയായി.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News