പയ്യാമ്പലത്തെ ഡോൾഫിനുകളുടെ ജഡം; ചത്തത് ഗുരുതരമായ മുറിവുകളേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പയ്യാമ്പലം, നീർക്കടവ് മേഖലകളിലായി രണ്ട് ഡോൾഫിനുകളാണ് കരക്കടിഞ്ഞത്

Update: 2025-10-16 03:14 GMT

കണ്ണൂർ: പയ്യാമ്പലത്ത് കണ്ടെത്തിയ ഡോൾഫിനുകൾ ചത്തത് ഗുരുതരമായ മുറിവുകളേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കപ്പലോ ബോട്ടോ ഇടിച്ചാകാം അപകടം നടന്നതെന്നാണ് വെറ്ററിനറി വിദഗ്ധരുടെ അഭിപ്രായം. തീരമേഖലയിൽ ഇത്തരത്തിൽ വൻ മത്സ്യങ്ങൾ ചത്ത് പൊങ്ങുന്നത് സമീപകാലത്ത് പതിവായിരിക്കുകയാണ്.

ഇന്നലെയാണ് പയ്യാമ്പലം , നീർക്കടവ് മേഖലകളിലായി രണ്ട് ഡോൾഫിനുകൾ കരക്കടിഞ്ഞത്. മൂന്ന് ദിവസത്തോളം പഴക്കം തോന്നിക്കുന്ന ജഡം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് ആഴത്തിലുള്ള മുറിവ് കണ്ടെത്തിയത്. വയറിലും മറ്റും ഏറ്റ മുറിവുകളെ തുടർന്നാണ് ഡോൾഫിനുകൾ ചത്തതെന്ന് പോസ്റ്റ്മോർട്ടം നടത്തിയ വെറ്ററിനറി ഡോക്ടർ പറഞ്ഞു.

Advertising
Advertising

ഒരു ടണ്ണിനടുത്ത് തൂക്കമുള്ള പെൺ ഡോൾഫിനും, 40 കിലോഗ്രാം വലിപ്പമുള്ള ആൺ ഡോൾഫിനുമാണ് പയ്യാമ്പലത്ത് അടിഞ്ഞത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി രണ്ട് ഡോൾഫിനുകളയും മറവു ചെയ്തു. മാസങ്ങൾക്ക് മുൻപും സFull Viewമാനമായ രീതിയിൽ ഡോൾഫിനുകൾ കരക്കടിഞ്ഞിരുന്നു.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News