'ഫോൺനമ്പറുകൾ ബ്ലോക്ക് ചെയ്തു, വീട്ടുകാരെ കാണുന്നത് വിലക്കി'; അനഘയുടെ മരണം ഭർതൃവീട്ടിലെ പീഡനം മൂലമെന്ന്‌ കുടുംബം

കഴിഞ്ഞ വ്യാഴാഴ്ചയാണ് പറമ്പിൽബസാർ സ്വദേശിനി അനഘയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്

Update: 2022-10-31 04:17 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: പറമ്പിൽബസാർ സ്വദേശിനി അനഘ ആത്മഹത്യ ചെയ്തത് ഭർതൃവീട്ടിലെ പീഡനമാണെന്ന പരാതിയുമായി കുടുംബം. കഴിഞ്ഞ വ്യാഴാഴ്ചയാണ് അനഘയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. 2020 മാർച്ച് 25നാണ് അനഘയുടെ വിവാഹം കഴിഞ്ഞത്.

മകൾക്ക് എന്ത് സംഭവിക്കുന്നതെന്ന് പോലും അറിയാൻ കഴിഞ്ഞില്ലെന്ന് അനഘയുടെ അമ്മ ഷിനോജ മീഡിയവണിനോട് പറഞ്ഞു. ആത്മഹത്യക്ക് പിന്നിൽ അനഘയുടെ ഭർത്താവ് ശ്രീജേഷിനും അമ്മക്കുമുള്ള പങ്ക് അന്വേഷിക്കണമെന്നും ഷിനോജ ആവശ്യപ്പെട്ടു.

'വിവാഹം കഴിഞ്ഞ ഉടനെ അനഘ വീട്ടുകാരെ കാണുന്നത് വിലക്കി. അമ്മയുടെയും സഹോദരങ്ങളുടെ ഫോൺ നമ്പർ പോലും ബ്ലോക്ക് ചെയ്തു. കല്യാണത്തിന് ശേഷം വാട്ടിലെത്തിയത് ആകെ അഞ്ചുതവണ മാത്രമാണ്.എന്റെ മോളെ എന്ത് എന്തിനിത് ചെയ്തുവെന്ന് അറിയണമെന്നും അനഘയുടെ അമ്മ പറഞ്ഞു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News