സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്‍റെ ക്രൂരമര്‍ദനം; പത്തൊമ്പതുകാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൈകാലുകൾക്ക് സാരമായി പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്

Update: 2023-08-07 01:39 GMT
Editor : Lissy P | By : Web Desk

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ ഭർത്താവിന്റെ ക്രൂരമർദനമേറ്റ പെൺകുട്ടിയുടെ വിശദമായ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.  കൈകാലുകൾക്ക് സാരമായി പരിക്കേറ്റ പത്തൊമ്പതുകാരി കോഴിക്കോട് മെഡിക്കല്‍ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്.  ആശുപത്രിയിൽ എത്തിയാണ് താമരശ്ശേരി പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തുക.തുടർന്ന് റിമാന്റിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ നൽകും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പത്തൊമ്പതുകാരിയെ ഭർത്താവ് ബഹാവുദ്ദീൻ അൽത്താഫ് ക്രൂരമായി മർദിച്ചത്.പെണ്‍കുട്ടിയെ നേരത്തെയും പലതവണ ഭര്‍ത്താവ്‌ മർദിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ സഹോദരി മീഡിയവണിനോട് പറഞ്ഞു.

Advertising
Advertising

സ്ത്രീധനത്തിന്റെ പേരില്‍ നേരത്തെയും പെണ്‍കുട്ടിക്ക് മര്‍ദനമേറ്റിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു. താമരശ്ശേരി പൂനൂര്‍ കോളിക്കലിലെ വാടക വീട്ടില്‍ വെച്ചാണ് പെൺകുട്ടി ക്രൂരമർദനത്തിനിരയായത്. പ്രതി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News