പൂജപ്പുരയിൽ അച്ഛനും മകനും കുത്തേറ്റു മരിച്ചു

കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. സുനിലിന്റെ മരുമകൻ അരുൺ ആണ് ഇരുവരെയും കുത്തിയത്.

Update: 2021-10-13 01:03 GMT

തിരുവനന്തപുരം പൂജപ്പുരയിൽ അച്ഛനും മകനും കുത്തേറ്റു മരിച്ചു. മുടവുൻമൂളിൽ സ്വദേശി സുനിൽ, മകനായ അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. സുനിലിന്റെ മരുമകൻ അരുൺ ആണ് ഇരുവരെയും കുത്തിയത്.

ഓട്ടോഡ്രൈവറായ സുനിലിന്റെ മകളുടെ ഭർത്താവാണ് അരുൺ. രാത്രി എട്ട് മണിയോടെ വീട്ടിലെത്തിയ അരുൺ വഴക്കുണ്ടാക്കി സുനിലിനേയും അഖിലിനേയും കുത്തുകയായിരുന്നു. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

പ്രതി അരുൺ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കുത്തിയ ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച അരുണിനെ പൂജപ്പുര ജങ്ഷനിൽ വെച്ച് കസ്റ്റഡിയിലെടുത്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News