'കാണാൻ ചേലില്ല, കറുത്തവളാ' എന്ന് പറഞ്ഞ് കളിയാക്കും, 10 ലക്ഷം രൂപ കണക്ക് പറഞ്ഞ് വാങ്ങിയതാ'; ധനമന്ത്രിയുടെ ഡ്രൈവര്‍ക്കെതിരെ സ്ത്രീധന പീഡനക്കേസ്

അഞ്ച് വര്‍ഷത്തിനിടയിൽ ഭര്‍ത്താവിന്‍റെ വീട്ടിൽ നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടായിട്ടില്ല

Update: 2025-07-12 05:00 GMT
Editor : Jaisy Thomas | By : Web Desk

ഇടുക്കി: ഇടുക്കി തൊടുപുഴ സ്വദേശിനിക്ക് ഭർതൃ വീട്ടിൽ സ്ത്രീധന പീഡനം. പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ധനമന്ത്രി കെ. എൻ ബാലഗോപാലിന്‍റെ ഡ്രൈവറായ ഈരാറ്റുപേട്ട സ്വദേശി മാഹിനെതിരെയാണ് കേസ്. പൊലീസിൽ പരാതി നൽകിയപ്പോൾ കേസെടുക്കാൻ തയാറായില്ല. കോടതിയുടെ നിർദ്ദേശപ്രകാരം മാഹിനെതിരെ സ്ത്രീധന പീഡനത്തിന് കേസെടുത്തു.

''അഞ്ച് വര്‍ഷത്തിനിടയിൽ ഭര്‍ത്താവിന്‍റെ വീട്ടിൽ നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടായിട്ടില്ല. 9 മാസമായിട്ട് എന്‍റെ സ്വന്തം വീട്ടിലാണ്. ഭര്‍ത്താവിന്‍റെ ഉമ്മ ഇറക്കിവിട്ടതാണ്. കാണാൻ ചേലില്ല, കറുത്തവളാ എന്ന് പറഞ്ഞ് അധിക്ഷേപിക്കും. 10 ലക്ഷം രൂപ കണക്ക് പറഞ്ഞ് സ്ത്രീധനം വാങ്ങിയതാ. ഇപ്പോൾ അത് കുറഞ്ഞുപോയെന്നാ പറയുന്നത്. പാത്രം വച്ച് അടിച്ചിട്ടുണ്ട്'' യുവതി പറയുന്നു. പരാതിപ്പെട്ടാലും ഒന്നുമില്ലെന്നും ഞങ്ങളാണ് ഭരണത്തിലുള്ളതും ഭർതൃ മാതാവ് ഭീഷണിപ്പെടുത്തി എന്നും യുവതി മീഡിയവണിനോട് പറഞ്ഞു.

Updating...


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News