കാലിക്കറ്റ് വിസി സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള സർവകലാശാല പ്രതിനിധി ഡോ. ധർമരാജ് അടാട്ട് രാജി വെച്ചു
കഴിഞ്ഞ സെനറ്റ് യോഗമാണ് ധർമരാജ് അടാട്ടിനെ തെരഞ്ഞെടുത്തത്
Update: 2025-08-25 14:45 GMT
Photo|Special Arrangement
കോഴിക്കോട്: കാലിക്കറ്റ് വി.സി സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള സർവകലാശാല പ്രതിനിധി ഡോ. ധർമരാജ് അടാട്ട് രാജി വെച്ചു. രാജിക്ക് പിന്നിൽ ഗൂഢാലോചനയെന്ന് സെനറ്റിലെ പ്രതിപക്ഷ അംഗങ്ങളും സ്വയം പിന്മാറിയതാണെന്ന് സിപിഎം അംഗങ്ങളും പറഞ്ഞു. കഴിഞ്ഞ സെനറ്റ് യോഗമാണ് ധർമരാജ് അടാട്ടിനെ തെരഞ്ഞെടുത്തത്.
സെനറ്റിനെ കബളിപ്പിക്കുന്നതിനാണ് താൽപര്യമില്ലാത്ത ആളെ തെരഞ്ഞെടുത്തതെന്നും ആരോപണമുണ്ട്.